ഖത്തറില്‍ പൊതുമാപ്പില്‍ മടങ്ങുന്നവരില്‍ നിന്ന് എംബസി പണം വാങ്ങില്ല

untitled-1-copyദോഹ: ഖത്തറില്‍ നിന്ന് പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങുന്നവരില്‍ നിന്ന് ഇന്ത്യന്‍ എംബസി ഇനി പണം വാങ്ങില്ല. പുതുതായി സ്ഥാനമേറ്റ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി കുമാരനാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിലേക്ക് മടങ്ങുന്നവരില്‍ നിന്ന് അറുപത് റിയാലാണ് ഫീസ് ഈടാക്കിയിരുന്നത്.

വര്‍ഷങ്ങളോളം ജോലിയോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെട്ടുന്നവരില്‍ നിന്ന് ഇന്ത്യന്‍ എംബസി അന്യായമായി ഫീസ് ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. പൊതുമാപ്പ് കാലയളവ് തീരാനിരിക്കെ വളരെ കുറച്ച് ഇന്ത്യക്കാര്‍ക്കുമാത്രമാണ് ഈ സൗകര്യം ലഭിച്ച് നാട്ടിലെത്താന്‍ കാഴിഞ്ഞിട്ടുള്ളു. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടുന്നവര്‍ക്ക് ഷെല്‍ട്ടര്‍ സംവിധാനം ഒരുക്കുന്ന കാര്യവും ഉടന്‍ പരിഗണിക്കുമെന്നും പി കുമാരന്‍ വ്യക്തമാക്കി. നിലവില്‍ ഇന്ത്യന്‍ എംബസിയും ഐസിസിയും നല്‍കി വരുന്ന കോണ്‍സുലാര്‍ സേവനങ്ങള്‍ പുറംകരാര്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അംബാസിഡര്‍ പറഞ്ഞു.