Section

malabari-logo-mobile

ശിക്ഷ കഴിഞ്ഞവര്‍ക്ക് ജോലി: ജയിലുകളില്‍ അത്യാധുനിക സൗകര്യങ്ങള്‍

HIGHLIGHTS : ദോഹ: ഖത്തറിലെ പീനല്‍ ആന്റ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡിപ്പാര്‍ടുമെന്റി(ജയില്‍ വകുപ്പ്) ന്റെ ജയിലുകളില്‍ തടവുകാര്‍ക്ക്

qatarദോഹ: ഖത്തറിലെ പീനല്‍ ആന്റ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡിപ്പാര്‍ടുമെന്റി(ജയില്‍ വകുപ്പ്) ന്റെ ജയിലുകളില്‍ തടവുകാര്‍ക്ക് അത്യാധുനിക സൗകര്യങ്ങള്‍ ഉള്ളതായി വകുപ്പു മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് സഊദ് ആല്‍ഒതൈബി പറഞ്ഞു.
തടവുകാരുടെ കുടുംബ ജീവിതത്തിന് വകുപ്പ് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.  തടവുകാരുടെ ഭാര്യമാരുമായും കുട്ടികളുമായും ദിവസം മുഴുവന്‍ ചിലവഴിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുള്ള പ്രത്യേകമായ രണ്ടു വില്ലകള്‍ ജയിലിനകത്ത് ഒരുക്കിയിട്ടുണ്ട്. തടവുകാര്‍ക്ക് അവരുടെ കുടംബാന്തരീക്ഷം നഷ്ടപ്പെടാതെ ഇരിക്കാനാണിത്. ഇക്കാര്യത്തില്‍ ലോകത്തെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. കുടുംബാംഗങ്ങള്‍ക്ക് തടവുകാരെ കാണുന്നതിനും അവരുമായി സമയം ചിലവഴിക്കുന്നതിനും എല്ലാ സൗകര്യങ്ങളുമുള്ള ആധുനിക ഹാളുണ്ട്. ഖത്തറിലെ ജയിലുകള്‍ ശിക്ഷാ സ്ഥലങ്ങളല്ലെന്നും തെറ്റുകളില്‍ നിന്ന് തടവുകാരെ ശരികളിലേക്ക് നയിക്കുന്ന തിരുത്തല്‍ സ്ഥലങ്ങളാണെന്നും ഒരു അറബ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
തടുവുകാര്‍ക്ക് അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നതിന് ഇ-ചാ റ്റും സോഷ്യല്‍ നെറ്റുവര്‍ക്കുകളും ഉള്‍ക്കൊള്ളുന്ന ഇ-വിസിറ്റ് സൗകര്യം കഴിഞ്ഞ രണ്ടു വര്‍ഷമായി ലഭ്യമാക്കിയിട്ടുണ്ട്. ഇതു കൂടാതെ തടവുകാര്‍ക്ക് ജിംനേഷ്യം, അവരുടെ കലാപരമായ കഴിവുകള്‍  പ്രകടിപ്പിക്കാന്‍ കഴിയുന്ന ചിത്രരചനയ്ക്കുള്ള സൗകര്യം, കംപ്യൂട്ടര്‍ പരിശീലനം, കാര്‍പെന്ററി, തയ്യല്‍, വെല്‍ഡിംഗ്, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്.
ഇതിനായി എല്ലാ സൗകര്യങ്ങളുമുള്ള നാലു വര്‍ക്കുഷോപ്പുകള്‍ ജയിലിലുണ്ട്. തടവുകാരുടെ കുട്ടികള്‍ക്ക് വേണ്ട ഭക്ഷണം, പാല്‍, വസ്ത്രങ്ങള്‍, വൈദ്യസഹായം എന്നിവയും ലഭ്യമാക്കുന്നുണ്ട്. തടവുകാര്‍ക്ക് സ്‌പെഷ്യാലിറ്റി ചികിത്സയടക്കമുള്ള എല്ലാ ചികിത്സയും ലഭ്യമാണ്.
ഖത്തറിലെ ജയിലുകളില്‍ കഴിയുന്നവരില്‍ അധികവും കടക്കെണിയില്‍ പെട്ടവരാണ്. ഇവരുടെ കടങ്ങളും പിഴയും അടച്ചു അവരുടെ മോചനം സാധ്യമാക്കാന്‍ രാജ്യത്തെ ചാരിറ്റി സംഘടനകള്‍ രംഗത്തു വരുന്നുണ്ടെങ്കിലും പലരുടേയും കടങ്ങള്‍ വന്‍തുകകളുടേതാണെന്നത് ഈ സംവിധാനത്തിന് പരിമിതികള്‍ സൃഷ്ടിക്കുന്നുണ്ട്.
ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി ജയില്‍ മോചിതരാവുന്നവരുടെ ക്ഷേമത്തിനായി ‘ആഫ്ടര്‍ കെയര്‍’ സംവിധാനം ആഭ്യന്തരമന്ത്രാലയം ഉണ്ടാക്കിയിട്ടുണ്ട്. ശിക്ഷ അനുഭവിച്ചവരെ സാമൂഹത്തില്‍ നിന്ന് അകറ്റുകയല്ല അവരെ ഉത്തമ പൗരന്മാരാക്കി മാറ്റി സമൂഹത്തിലേക്ക് പുനരധിവസിപ്പിക്കുകയാണ് വേണ്ടത്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ജോലി ലഭ്യമാക്കാനും മന്ത്രാലയം സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!