Section

malabari-logo-mobile

ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ക്കായി പ്രത്യേക ഫണ്ട്

HIGHLIGHTS : ദോഹ: പ്രാവാസി തൊഴിലാളികള്‍ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കാന്‍ ഖത്തര്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രവാസി തൊഴിലാളികളെ പിന്തുണയ്ക്കാനും അവരുടെ ഇന്‍ഷുറന...

ദോഹ: പ്രാവാസി തൊഴിലാളികള്‍ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കാന്‍ ഖത്തര്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രവാസി തൊഴിലാളികളെ പിന്തുണയ്ക്കാനും അവരുടെ ഇന്‍ഷുറന്‍സിനുമായാണ് പ്രത്യേക ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കരട് നിയമത്തിന് മന്ത്രിസഭ അനുമതി നല്‍കി.

ദ വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ട് എന്നാണ് പ്രത്യേക ഫണ്ട് അറിയപ്പെടുക. നിയമപരമായ വ്യക്തിത്വവും സ്വതന്ത്രമായ അംഗീകാരവുമുള്ള ഫണ്ട് മന്ത്രിസഭയുടെ പരിധിയിലാരിക്കും. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അനുമതി നല്‍കിയത്.

sameeksha-malabarinews

തൊഴിലുടമയില്‍ നിന്ന് ചെലവ് ശേഖരിക്കുന്നതിന് മുന്‍പായി തര്‍ക്ക പരിഹാര കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വേതനക്കുടിശ്ശിക നല്‍കുകയുമാണ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാനും ഫണ്ട് ലക്ഷ്യമിടുന്നുണ്ട്. ഇതിനുപുറമെ തൊഴിലാളികളെ പിന്തുണയ്ക്കാനും ഇന്‍ഷുറന്‍സ് നല്‍കാനുമുള്ള സുസ്ഥിര സാമ്പത്തിക വിഭവമായാണ് ഫണ്ട് ലക്ഷ്യമിടുന്നത്.
പ്രവാസികളുടെ വരവു പോക്ക് താമസം സംബന്ധിച്ചുള്ള 2015 ലെ 21 ാം നമ്പര്‍ നിയമത്തിലെ എക്‌സിറ്റ് പെര്‍മിറ്റ് സംബന്ധിച്ച ഏഴാം നമ്പര്‍ വ്യവസ്ഥയിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!