ഖത്തറില്‍ അനുജന്‍ പകുത്ത് നല്‍കിയ കരള്‍ പ്രവാസിയായ ജ്യേഷ്ഠന് പുതുജീവന്‍ നല്‍കി

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ നിടന്ന കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരം. എച്ച്എംസിയില്‍ നടന്ന രണ്ടാമത്തെ ശസ്ത്രക്രിയും ഇതോടെ വിജയം കണ്ടിരിക്കുകയാണ്. കരള്‍ സ്വീകരിച്ച രോഗിയും ദാതാവും സുഖം പ്രാപിച്ചുവരികയാണെന്ന് എച്ച്എംസി മെഡിക്കല്‍ ഡയറക്ടറും ഖത്തറിലെ അവയവദാന കേന്ദ്രമായ ഹിബയുടെ ഡയറക്ടറുമായ ഡോ.യൂസഫ് അല്‍ മസ്‌ലമാനി അറിയിച്ചു. ഖത്തറിലെ ഈജിപ്ഷ്യന്‍ പ്രവാസിയായ നാല്‍പതുകരാനാണു കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്.

ദീര്‍ഘനാളായി അസുഖബാധിതനായ ഇയാള്‍ക്ക് മുപ്പതുകാരനായ സഹോദരനാണ് കരള്‍ പകുത്തു നല്‍കിയത്. മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്നും കരള്‍ മാറ്റിവയ്ക്കുന്നതിനേക്കാള്‍ വളരെ സങ്കീര്‍ണമാണു ജീവനുള്ളവരില്‍ നിന്ന് കരളിന്റെ ഒരുഭാഗമെടുത്ത് രോഗിയില്‍ പിടിപ്പിച്ചു ചേര്‍ക്കുക എന്നുള്ളതെന്ന് ഡോ.മസ്‌ലമാനി പറഞ്ഞു.

ജീവനുള്ള ദാതാവില്‍ നിന്ന് ഇത് രണ്ടാം തവണയാണ് ശസ്ത്രക്രിയ നടത്തുന്നതും അത് വിജയിക്കുന്നതും. ആദ്യ ശസ്ത്രക്രിയ 2016 ഡിസംബറിലായിരുന്നു ലോകപ്രശസ്തനായ ജാപ്പാനീസ് കരള്‍മാറ്റ ശസ്ത്രക്രിയ വിദഗ്ധനായ പ്രഫ.യാസുഹിരോ ഓഗുറയുടെ മേല്‍നോട്ടത്തില്‍ എച്ചഎംസിയിലെ വിദഗ്ധസംഘണു ശാസ്ത്രക്രിയ നടത്തിയത്.