Section

malabari-logo-mobile

ഖത്തറില്‍ പ്രവാസികള്‍ക്ക് നൂറ് ശതമാനം നിക്ഷേപമിറക്കാം

HIGHLIGHTS : ദോഹ: രാജ്യത്ത് വിവിധ സാമ്പത്തിക മേഖലകളില്‍ നൂറു ശതമാനം വിദേശനിക്ഷേപത്തിന് അനുമതി. ഖത്തറിലെ സാമ്പത്തിക വികസന മേഖലയില്‍ ഇത് വന്‍ കുതിച്ചുചാട്ടത്തിന് ...

ദോഹ: രാജ്യത്ത് വിവിധ സാമ്പത്തിക മേഖലകളില്‍ നൂറു ശതമാനം വിദേശനിക്ഷേപത്തിന് അനുമതി. ഖത്തറിലെ സാമ്പത്തിക വികസന മേഖലയില്‍ ഇത് വന്‍ കുതിച്ചുചാട്ടത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കില്‍ വലിയ വര്‍ധനവ് ഇതോടെ ഉണ്ടാകുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം. വിദേശ മൂലധന നിക്ഷേപം സംബന്ധിച്ച നിയമം പുറപ്പെടുവിക്കാനാവശ്യമായ നടപടികള്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ കൈക്കൊണ്ടിരുന്നു. പുതിയ നിയമപ്രകാരം ഖത്തരികളല്ലാത്തവര്‍ക്ക് രാജ്യത്തെ എല്ലാ സാമ്പത്തിക മേഖലകളിലും മൂലധനത്തിന്റെ 100 ശതമാനം വരെ നിക്ഷേപം നടത്താം. എന്നാല്‍ ഖത്തര്‍ എക്‌സചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളില്‍ മൂലധനത്തിന്റെ 49 ശതമാനം വരെ മാത്രമെ വിദേശ നിക്ഷേപം അനുവദിക്കു.

രാജ്യത്തെ വ്യാവസായിക-വാണിജ്യ മേഖലകളില്‍ 100 ശതമാനം മുതല്‍ മുടക്കോടെ സ്ഥാപനങ്ങള്‍ തുടങ്ങാനും നിക്ഷേപമിറക്കാനും വിദേശികള്‍ക്ക് അവസരം ലഭിക്കുന്നതോടെ ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ ബിസിനസ് വികസിപ്പിക്കാനുള്ള വലിയൊരു അവസരമാണ് തുറന്നുകിട്ടുന്നത്. പല വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളും ഖത്തറില്‍ നിക്ഷേപമിറക്കാന്‍ തയ്യാറായി നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. നിയമത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം തീരുമാനമെടുക്കാനുള്ളകാത്തിരിപ്പിലാണ് വിദേശ കമ്പനികളെല്ലാം.

sameeksha-malabarinews

രാജ്യത്തിനെതിരെ സൗദി സഖ്യ കക്ഷികള്‍ നടത്തിയ ഉപരോധത്തെ തുടര്‍ന്നാണ് ഖത്തറിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 100 വിദേശ നിക്ഷേം അനുവദിക്കാന്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തയ്യാറായിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഈ തീരുമാനം ഏറെ ഗുണകരമാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!