Section

malabari-logo-mobile

ഖത്തറില്‍ പ്രവാസി ബിസ്‌നസുകാരന്‍ ബാങ്കില്‍ നിക്ഷേപിച്ചത് ഒന്നര ലക്ഷം റിയാല്‍ ;അക്കൗണ്ടിലെത്തിയത് 15 ലക്ഷം

HIGHLIGHTS : ദോഹ: ഖത്തറിലെ പ്രവാസി ബിസ്‌നസുകാരനായ യുവാവ് തന്റെ ഉടമസ്ഥതയിലുള്ള ക്ലീനിംഗ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ ഒന്നര ലക്ഷം റിയാലിന്റെ ചെക്ക് നിക്ഷേപിച്ച...

ദോഹ: ഖത്തറിലെ പ്രവാസി ബിസ്‌നസുകാരനായ യുവാവ് തന്റെ ഉടമസ്ഥതയിലുള്ള ക്ലീനിംഗ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ ഒന്നര ലക്ഷം റിയാലിന്റെ ചെക്ക് നിക്ഷേപിച്ചു. ഇതോടെയാണ് ഏറെ രസകരമായ സംഭവങ്ങളുടെ തുടക്കമാകുന്നത്. തുടര്‍ന്ന് കുറച്ച് കഴിഞ്ഞപ്പോഴാണ് യുവാവിന്റെ മൊബൈലിലേക്ക് ബാങ്കില്‍ നിന്നുള്ള മെസേജ് എത്തിയത്. അക്കൗണ്ടില്‍ 15 ലക്ഷം റിയാല്‍ ക്രെഡിറ്റായിരിക്കുന്നു എന്ന്. ഇതെന്താണ് സംഭവിച്ചതെന്ന് അറിയാതെ പെട്ടെന്ന് കോടീശ്വരനായ നൈജീരിയക്കാരനായ മൈക്കല്‍ എയ്‌സ് തോമ തന്റെ എടിഎമ്മുമായി നേരെ ഓടിയത് ബാങ്കിലേക്കായിരുന്നു.

ഇവിടെ എത്തി കസ്റ്റമര്‍ കെയര്‍ മാനേജരോട് കാര്യം പറഞ്ഞപ്പോള്‍ അക്കൗണ്ട് ചെക്ക് ചെയ്ത് ഇയാളും പറഞ്ഞത് അക്കൗണ്ടില്‍ 15 ലക്ഷം റിയാല്‍ ഉള്ളതാണെന്നായിരുന്നു.

sameeksha-malabarinews

എന്നാല്‍ ഇതുവിശ്വസിക്കാനാകാതെ യുവാവ് പിന്നീട് ബാങ്ക് മാനേജരെ കണ്ട് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ നല്‍കിയ ചെക്ക് പ്രോസസ് ചെയ്തപ്പോഴാണ് 150,000 എന്ന് ടൈപ്പ് ചെയ്യേണ്ടിടത്ത് ഒരു പൂജ്യം അധികം ചേര്‍ത്ത് 15 ലക്ഷമാറ്റിയ കാര്യം പിടികിട്ടിയത്. ഇതോടെ അബദ്ധം മനസിലാക്കിയ ബാങ്ക് മാനേജരും ഉദ്യോഗസ്ഥരും യുവാവിനെ അഭിനന്ദിക്കുകയും സത്യസന്ധതയ്ക്ക് നന്ദിപറയുകയുമായിരുന്നു.

എന്നാല്‍ ഇത്രയധികം പണം അക്കൗണ്ടിലെത്തിയിട്ടും അത് തനിക്ക് സ്വന്തമാക്കണമെന്ന ഒരു ചിന്തപോലും ഉണ്ടായിരുന്നില്ലെന്നും അത് തന്റെ പണമല്ലെന്ന ബോധ്യം ഉണ്ടായിരുന്നതായും മൈക്കല്‍ എയ്‌സ് നോമ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!