ഖത്തറില്‍ വിദേശികള്‍ പുറത്തിറങ്ങുമ്പോള്‍ ഐ.ഡി കാര്‍ഡ് കൈവശം വെക്കണം

ദോഹ: രാജ്യത്തെ വിദേശ താമസക്കാര്‍ പുറത്തിറങ്ങുമ്പോള്‍ എല്ലായിപ്പോഴും ഐ.ഡി കാര്‍ഡ് കൈവശം വെക്കണമെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കി. ഖത്തറിലെ റെസിഡന്റ് പൗരനാണെന്ന് തെളിയിക്കുന്ന വിദേശി പൗരനാണെന്ന് വ്യക്തമാക്കുന്ന ഏക തെളിവാണ് എമിഗ്രേഷന്‍ വിഭാഗം വിതരണം ചെയ്യുന്ന ഐ.ഡി കാര്‍ഡ്.

രാജ്യത്ത് അധിവസിക്കുന്ന വിദേശ പൗരനാണെന്നു ഉറപ്പു നല്‍കുന്ന ഈ കാര്‍ഡ് ഏതെങ്കിലും വിധത്തില്‍ നഷ്ടപ്പെടുകയെണെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എമിഗ്രേഷന്‍ ഓഫീസില്‍ ഉടനടി വിവിവരമറിയിക്കണം. അപേക്ഷ ലഭിച്ചയുടന്‍ നഷ്ടപ്പെട്ട കാര്‍ഡിന് പകരം പുതിയ ഐ . ഡി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കും.
വിദേശ പൗരന്‍്റെ ഖത്തര്‍ ഐ.ഡി രാജ്യത്തിന് പുറത്തു വെച്ച നഷ്ടപ്പെട്ടാല്‍ തിരിച്ചു വരവ് പ്രയാസമാകും. അയാള്‍ നഷ്ടപ്പെട്ട ഐ.ഡി ക്കു പകരമായി റിട്ടേണ്‍ വിസക്ക് അപേക്ഷ സമര്‍പ്പിക്കുകയും അത് കൈപ്പറ്റുകയും വേണമെന്ന് എമിഗ്രേഷന്‍ പാസ്പോര്‍ട്ട് വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ ബിന്‍ അത്തിയ്യ അറിയിച്ചു.