ലോകത്ത് ഏറ്റവും കുറഞ്ഞ പെട്രോള്‍ വിലയുള്ള രാജ്യം ഖത്തര്‍

petrol_price_ദോഹ: സഊദി അറേബ്യക്കു പിന്നാലെ ലോകത്ത് ഏറ്റവും കുറഞ്ഞ പെട്രോള്‍ വിലയുള്ള രാജ്യം ഖത്തര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് സഊദി അറേബ്യ. സഊദി അറേബ്യയില്‍ പെട്രോള്‍ ലിറ്ററിന് 0.14 ഡോളര്‍ വില ഈടാക്കുമ്പോള്‍ ഖത്തറില്‍ 0.21 ഡോളറാണുള്ളത്. മേഖലയില്‍ യു എ ഇയിലാണ് പെട്രോളിന് ഏറ്റവും കൂടുതല്‍ തുക ഈടാക്കുന്നത്. ലിറ്ററിന് 0.74 ഡോളറാണ് യു എ ഇയിലെ പെട്രോള്‍ വില. കുവൈത്തില്‍ 0.27 ഡോളറും ഒമാനില്‍ 0.31 ഡോളറുമാണ് വില.