ഖത്തറില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു

Untitled-1 copyദോഹ: ഖത്തറില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്ന്‌ അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. 30 മുതല്‍ 35 ശതമാനം വരെയാണ്‌ വര്‍ധനവുണ്ടായിരിക്കുന്നത്‌. വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രകാരം സൂപ്പര്‍ പെട്രോളിന്‌ ലിറ്ററിന്‌ 1.30 റിയാലും പ്രീമയത്തിന്‌ 1.15 റിയാലുമാണ്‌ നല്‍കേണ്ടി വരിക. നേരത്തെ സൂപ്പര്‍ പെട്രോളിന്‌ ഒരു റിയാലും പ്രീമയത്തിന്‌ 85 ദിര്‍ഹവുമാണ്‌ നല്‍കിയിരുന്നത്‌.

പുതുക്കിയ നിരക്ക്‌ പ്രാകരം ഗോള്‍ഡ്‌ ലിറ്ററിന്‌ 1.25 റിയാല്‍ ഇടാക്കും. രാജ്യത്തെ എല്ലാ പെട്രോള്‍ സ്‌റ്റേഷനുകളിലും ഇത്‌ സംതബന്ധിച്ച അറിയിപ്പുകള്‍ പതിച്ചിട്ടുണ്ട്‌. പൊതുമേഖലാ എണ്ണ കമ്പനിയായ വുഖൂദ്‌ വിലവര്‍ദ്ധവിനെ സംബന്ധിച്ച്‌ പെട്രോള്‍ പമ്പുകള്‍ക്ക്‌ നേരിട്ട്‌ അറിയിപ്പ്‌ നല്‍കുകയായിരുന്നു. പെട്രോളിന്‌ ഖത്തര്‍ സര്‍ക്കാര്‍ 2011 ലാണ്‌ അവസാനമായി വില വര്‍ധിപ്പിച്ചത്‌. ഡീസലിനും മണ്ണെണ്ണക്കും ഇതോടൊപ്പം തന്നെ അന്ന്‌ വിലവര്‍ധിപ്പിച്ചിരുന്നു.

2014 ല്‍ ഡീസലിന്‌ 50 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. ആഗോളവിപണിയല്‍ എണ്ണവിലയിടിവിനെ തുടര്‍ന്ന്‌ സൗദി അറേബ്യ, യുഎഇ, ബഹറൈന്‍, കുവൈറ്റ്‌ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ ഇന്ധന വില വര്‍ധിപ്പിച്ചിരുന്നെങ്കിലും ഖത്തര്‍ വില വര്‍ധിപ്പിക്കാന്‍ സാധ്യതയില്ലെന്നാണ്‌ റിപ്പോര്‍ട്ടുകാള്‍ പുറത്തു വന്നിരുന്നത്‌. എന്നാല്‍ ഇതിനിടയിലാണ്‌ അപ്രതീക്ഷിതമായി ഇന്നലെ രാത്രി വില വര്‍ധന പ്രഖ്യാപിച്ചത്‌.