Section

malabari-logo-mobile

ഖത്തര്‍-സൗദി അതിര്‍ത്തിയില്‍ പാസ്‌പോര്‍ട്ട് കൗണ്ടറുകളുടെ എണ്ണം 40 ആക്കി

HIGHLIGHTS : ദോഹ: ഖത്തര്‍- സൗദി അതിര്‍ത്തിയായ അബന സംറ ചെക്ക് പോസ്റ്റില്‍ പാസ്‌പോര്‍ട്ട് കൗണ്ടറുകളുടെ എണ്ണം 40 ആക്കി ഉയര്‍ത്തിയതായി. ആഭ്യന്തരമന്ത്രാലയം ബോര്‍ഡേഴ്...

untitled-1-copyദോഹ: ഖത്തര്‍- സൗദി അതിര്‍ത്തിയായ അബന സംറ ചെക്ക് പോസ്റ്റില്‍ പാസ്‌പോര്‍ട്ട് കൗണ്ടറുകളുടെ എണ്ണം 40 ആക്കി ഉയര്‍ത്തിയതായി. ആഭ്യന്തരമന്ത്രാലയം ബോര്‍ഡേഴ്‌സ് ആന്‍ഡ് എക്‌സ്പ്രാട്രിയേറ്റ് അഫയേഴ്‌സ് ജനറല്‍ ഡയറക്ടറേറ്റ് ബോര്‍ഡേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ ബിന്‍ അബ്ദുല്ല ആല്‍ഥാനിയാണ് ഇക്കാര്യം അറിയിച്ചത്. പോലീസ് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇവയില്‍ 20 കൗണ്ടറുകള്‍ വീതം എന്‍ട്രിക്കും എക്‌സിറ്റിനുമായാണെന്നും പറയുന്നു. രണ്ട് രാഷ്ട്രങ്ങളില്‍ നിന്ന് യാത്രക്കാരും സാധനങ്ങള്‍ കൊണ്ടുവരുന്നവരുടെയും എണ്ണം വര്‍ധിച്ചതോടെയാണ് പാസ്‌പോര്‍ട്ട് കൗണ്ടറുകളുടെ എണ്ണവും വര്‍ദ്ധിച്ചത്. ഇതിനോടൊപ്പം നഗരവികസനത്തിന്റെ അനുബന്ധം കൂടിയാണിതെന്നും അദേഹം വ്യക്തമാക്കുന്നു.

sameeksha-malabarinews

പൊതു ഗതാഗത വാഹനങ്ങള്‍ക്കു മാത്രമായി ആറു കൗണ്ടറുകള്‍ മാറ്റി വെച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ബോര്‍ഡേഴ്‌സ് ആന്‍ഡ് എക്‌സ്പാട്രിയേറ്റ് അഫയേഴ്‌സ് ജനറല്‍ ഡയറക്ടറേറ്റ് ബോര്‍ഡേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ ബിന്‍ അബ്ദുല്ല ആല്‍ഥാനി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!