Section

malabari-logo-mobile

അനാഥര്‍ക്ക് വിദ്യഭ്യാസ സഹായവുമായി ഖത്തര്‍ ചാരിറ്റി

HIGHLIGHTS : ദോഹ: അനാഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യഭ്യാസ സഹായവുമായി ഖത്തര്‍ ചാരിറ്റി. ഇരുപത്തേഴു രാജ്യങ്ങളിലായി 36,000 അനാഥര്‍ക്ക് ഖത്തര്‍ ചാരിറ്റി സഹായമെത്തി...

ദോഹ: അനാഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യഭ്യാസ സഹായവുമായി ഖത്തര്‍ ചാരിറ്റി. ഇരുപത്തേഴു രാജ്യങ്ങളിലായി 36,000 അനാഥര്‍ക്ക് ഖത്തര്‍ ചാരിറ്റി സഹായമെത്തിക്കും. സ്‌കൂളിലേക്കു മടങ്ങാം പ്രചാരണത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സ്‌കൂള്‍ യൂണിഫോമുകള്‍, ബാഗുകള്‍, പുസ്തകങ്ങള്‍,മറ്റ് വിദ്യഭ്യാസ ഉപകരണങ്ങള്‍ എന്നിവയാണ് ലഭ്യമാക്കുക. ഇതിനായി ഏഴു ദശലക്ഷം ഖത്തര്‍ റിയാലിനേക്കാള്‍ കൂടുതല്‍ തുക ഖത്തര്‍ ചാരിറ്റി സമാഹരിക്കും.

sameeksha-malabarinews

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നസമൂഹങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നീ മേഖലകളില്‍ സഹായമെത്തിക്കാനാണ് ഈ പ്രചാരണത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഖത്തര്‍ ചാരിറ്റിയുടെ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!