ഖത്തറില്‍ ജൈവ വിഭവങ്ങളൊരുക്കി ഒരു ഹോട്ടല്‍

Story dated:Thursday September 1st, 2016,04 22:pm

Untitled-1 copyദോഹ: ഭക്ഷണരീതിയില്‍ ജൈവ വിപ്ലവം കുറിച്ചുകൊണ്ടിരിക്കുന്നവരുടെ ഇടിയിലേക്ക്‌ ഗള്‍ഫ്‌ നാടുകളും ചുവടുമാറ്റുന്നു. ഇതിന്റെ മുന്നോടിയായി ജൈവ പച്ചക്കറി മാത്രം ഉപയോഗിച്ച്‌ ഭക്ഷണം പാകം ചെയ്യുന്ന ആദ്യ ഹോട്ടല്‍ ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ച്‌ വിജയകരമായി മുന്നോട്ട്‌ പോയ്‌കൊണ്ടിരിക്കുന്നു. പേള്‍ ഖത്തറിലാണ്‌ എവര്‍ഗ്രീന്‍ ഓര്‍ഗാനിക്‌സ്‌ എന്ന ഭക്ഷണ ശാല പ്രവര്‍ത്തിക്കുന്നത്‌. ഗനിം അല്‍ സുലൈത്തിയും ജൗഹര്‍ അല്‍ ഫാര്‍ദാനും സംയുക്തമായാണ്‌ ഇത്തരമൊരു സംരംഭത്തിന്‌ തുടക്കമിട്ടത്‌. ആരോഗ്യ പരമായ ജീവിതത്തിന്‌ ജൈവ പച്ചക്കറികള്‍ ഉത്തമമാണെന്ന സ്വന്തം അനുഭവത്തില്‍ നിന്നുള്ള തിരിച്ചറിവാണ്‌ ഇവരെ ഈ മേഖലയിലേക്ക്‌ എത്തിച്ചതെന്ന്‌ ഇവര്‍ പറയുന്നു.

ഇവിടെ ഭക്ഷണം പാകം ചെയ്യാനായി വിദേശത്തുനിന്നാണ്‌ പാചകക്കാരെ കൊണ്ടുവന്നിട്ടുള്ളത്‌. ഇവര്‍ തയ്യാറാക്കുന്ന പ്രത്യേക മെനു വാണ്‌ ഹോട്ടലില്‍ ലഭ്യമാവുക. പ്രാതല്‍, ഉച്ചയൂണ്‍, അത്താഴം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്‌. 25 റിയാല്‍ മുതല്‍ നൂറ്‌ റിയാല്‍ വരെയാണ്‌ ചാര്‍ജ്‌ ഈടാക്കുന്നത്‌.