Section

malabari-logo-mobile

ഖത്തറില്‍ അല്‍ വഖ്‌റയേയും അല്‍ തമാര്‍ സ്ട്രീറ്റിനേയും ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തുറന്നു

HIGHLIGHTS : ദോഹ: രാജ്യത്ത് അല്‍ വഖ്‌റ റോഡിനെയും അല്‍ മതാര്‍ സ്ട്രീറ്റിനെയും എഫ് റിങ് റോഡിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ട് പുതിയ പാലം ഗതാഗത്തിന് വേണ്ടി തുറ...

ദോഹ: രാജ്യത്ത് അല്‍ വഖ്‌റ റോഡിനെയും അല്‍ മതാര്‍ സ്ട്രീറ്റിനെയും എഫ് റിങ് റോഡിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ട് പുതിയ പാലം ഗതാഗത്തിന് വേണ്ടി തുറന്നു. പൊതുമരാമത്ത് വകുപ്പ്(അഷ്ഘാല്‍) ആണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളം ഇന്റര്‍ചേഞ്ചിലാണ് (49) രണ്ട് പുതിയപാലങ്ങള്‍ തുറന്നത്.

അല്‍ വഖ്‌റ റോഡില്‍ നിന്ന് അല്‍ മതാര്‍ സ്ട്രീറ്റ് വഴി എഫ് റിങ് റോഡിലേക്കുള്ള വടക്ക്-തെക്ക് ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് രണ്ട് പാലങ്ങളും. വിമാനത്താവള ഇന്റര്‍ചേഞ്ചിലെ (49) വടക്ക് ഭാഗത്തെപാലം അല്‍ വഖ്‌റയില്‍നിന്ന് ദോഹയിലേക്കുള്ള ഗതാഗതം സുഗമമാക്കും. ഇവിടെനിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി എഫ് റിങ് റോഡിലേക്കുള്ള പുതിയപാതയും ഉടന്‍ തുറക്കും.

sameeksha-malabarinews

വിമാനത്താവള ഇന്റര്‍ചേഞ്ചിലെ (49) അവശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളും പാതകളും പൂര്‍ത്തിയാക്കാനായി നിലവിലെ അല്‍ വഖ്‌റ റോഡില്‍നിന്ന് റാസ്അബു അബൗദ് റോഡ് വരെയുള്ള റോഡ് ഈ മാസം 14 മുതല്‍ അടയ്ക്കും. ജി.റിങ് റോഡിലെ നിര്‍മാണങ്ങള്‍ തുടങ്ങുന്നത് വരെ റോഡ് അടയ്ക്കും. എന്നാല്‍ ഗതഗതം സുഗകരമാക്കാന്‍ സമാനമായ മറ്റ് റൂട്ടുകള്‍ തുറക്കും.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!