ഇന്ത്യയുടെ ഊര്‍ജ്ജമേഖലയില്‍ നിക്ഷേം നടത്താന്‍ താല്‍പര്യമില്ല; ഖത്തര്‍ പെട്രോളിയം

ദോഹ: ഇന്ത്യയുടെ ഊര്‍ജമേഖലയില്‍ നിക്ഷേപത്തിന് തങ്ങള്‍ക്ക് താല്പര്യമില്ലെന്ന് ഖത്തര്‍ പെട്രോളിയം വ്യക്തമാക്കി. ഇന്ത്യയുടെ ദീര്‍ഘ നാളായുള്ള എല്‍പിജി വിതരണക്കാരാണ് ഖത്തര്‍. ഭാവിയിലെ ദ്രവീകൃത പ്രകൃതിവാതക(എല്‍.എന്‍.ജി)കരാറിന്റെ ഭാഗമായി ഊര്‍ജമേഖലയില്‍ നിക്ഷേപംനടത്താന്‍ ഇന്ത്യ ഖത്തറിനെ ക്ഷണിച്ചിരുന്നതായി ഖത്തര്‍ പെട്രോളിയം സി.ഇ.ഒ സാദ് ഷെരീദ് അല്‍കാബി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഖത്തര്‍ പെട്രോളിയത്തിന്റെ വെളിപ്പെടുത്തല്‍.

പാക്കിസ്താനില്‍ ഖത്തര്‍ പെട്രോളിയത്തിന് നിക്ഷേപമുണ്ട്. തങ്ങള്‍ക്ക് സ്വന്തമായി നിക്ഷേപമുണ്ടെന്നും ഇന്ത്യയുടെ ഊര്‍ജ നിലയങ്ങളില്‍ നിക്ഷേപത്തിന് താല്പര്യമില്ലെന്നുമാണ് സിഇഒയുടെ വെളിപ്പെടുത്തല്‍. അതെസമയം ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഖത്തര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കമ്പനി എന്നിവ ഇത്തരം പ്രധാന മേഖലകളില്‍ ഒരുപക്ഷേ നിക്ഷേപം നടത്തിയേക്കുമെന്നും സിഇഒ വ്യക്തമാക്കി.