ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം;ഖത്തറിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായതെല്ലാം ചെയ്യും; സുഷമ സ്വരാജ്

ദില്ലി: ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഖത്തറിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രവാസികള്‍ക്ക് യാതൊരു ആശങ്കയും ആവശ്യമില്ലെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറുമായി ബന്ധപ്പെട്ടതായും സുഷമ സ്വരാജ് പറഞ്ഞു.

പ്രവാസിയായ ഒരാള്‍ ട്വിറ്ററിലൂടെ മന്ത്രിയോട് ഇന്ത്യക്കാരുടെ അവസ്ഥ വഷളാവുകയാണെന്നും ഇന്ത്യക്കാരെ എങ്ങിനെയാണ് ഒഴിപ്പിക്കുക എന്ന ചോദ്യത്തിന് ഉത്തരമായാണ് മന്ത്രിയുടെ മറുപടി.

അതെസമയം ഖത്തറില്‍ സാധാരണ ജീവിതമാണ് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കിന്നതെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും എംബസി കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും മറ്റൊരാള്‍ മന്ത്രിക്ക് മറുപടിയായി ട്വിറ്റ് ചെയ്തിട്ടുണ്ട്. മികച്ച പ്രവര്‍ത്തനമാണ് അംബാസിഡര്‍ നടത്തുന്നതെന്നും ഇയാള്‍ വ്യക്തമാക്കുന്നുണ്ട്.