ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു

ദോഹ: ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥിരീകരണം. ക്യു.എന്‍.എയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അതെസമയം ഖത്തര്‍ അമീറിന്റെ പേരില്‍ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളെ കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നതായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ശൈഖ് സൈഫ് ബിന്‍ അഹമദ് അല്‍ഥാനി അറിയിച്ചു.

കൂടാതെ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയെ കുറിച്ച് പരക്കുന്ന വാര്‍ത്തകള്‍ എല്ലാംതന്നെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.