ഖത്തറില്‍ മിസൈമിര്‍ ഇന്റര്‍ചേഞ്ചില്‍ അടിപ്പാത തുറന്നു

ദോഹ: മിസൈമിര്‍ ഇന്റര്‍ചേഞ്ചില്‍ 700 മീറ്റര്‍ അടിപ്പാത ഗതാഗത്തിന് തുറന്നു കൊടുത്തു. റൗത്ത് അല്‍ഖെയ്ല്‍ സ്ട്രീറ്റ് വിപുലീകരണ പദ്ധതിയിലെ ഇന്റര്‍ചേഞ്ചുകളില്‍ ഒന്നായ മിസൈമിര്‍ ഇന്റര്‍ചേഞ്ചിന്റെ ഭാഗമാണ് ഈ പുതിയ അടിപ്പാത.

ഉം അല്‍ സെനീം, മിസൈമിര്‍, ഇന്‍ഡസ്ട്രീയല്‍ ഏരിയ എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഏരിയ റെഡിനും ഇ റിംഗ് റോഡിനും ഇടയില്‍ സുഗമമായ യാത്രയ്ക്ക് പുതിയ അടിപ്പാത ഫലപ്രദമാണ്.

മഴവെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള അപകടസാധ്യത കുറയ്ക്കാന്‍ പര്യാപ്തമായ തരത്തിലുള്ള ഡ്രെയിനേജ് സംവിധാനത്തോടെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.