Section

malabari-logo-mobile

ഖത്തറില്‍ താമസ കുടിയേറ്റ നിയമം അടുത്ത ഡിസംബറില്‍ നടപ്പിലാക്കും

HIGHLIGHTS : ഖത്തറില്‍ പുതുക്കിയ താമസ കുടിയേറ്റ നിയമം അടുത്ത ഡിസംബറില്‍ നടപ്പിലാക്കും. തൊഴില്‍മാറ്റം, എക്‌സിറ്റ്‌ പെര്‍മിറ്റ്‌ തുടങ്ങിയ ഏറെ പ്രധാനപ്പെട്ട നിബന്ധ...

29-Qatar-Getty copyഖത്തറില്‍ പുതുക്കിയ താമസ കുടിയേറ്റ നിയമം അടുത്ത ഡിസംബറില്‍ നടപ്പിലാക്കും. തൊഴില്‍മാറ്റം, എക്‌സിറ്റ്‌ പെര്‍മിറ്റ്‌ തുടങ്ങിയ ഏറെ പ്രധാനപ്പെട്ട നിബന്ധനകളില്‍ മാറ്റം വരുത്തിക്കൊണ്ടാണ്‌ പുതിയ നിയമം പ്രാബല്യത്തില്‍ വരിക. പുതിയ നിയം 2016 ഡിസംബര്‍ 14 നായിരിക്കും പ്രാബല്യത്തില്‍ വരിക.

കഴിഞ്ഞ ഒക്ടോബര്‍ 27 നാണ്‌ തൊഴിലാളികളുടെ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട ഭേദഗതികളോടെ തൊഴില്‍ നിയമത്തിന്‌ ഖത്തര്‍ ശൈഖ്‌ തമീം ബിന്‍ ഹമദ്‌ അല്‍ ഥാനി അംഗീകാരം നല്‍കിയത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 13 ന്‌ ഗസ്‌റ്റില്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ്‌ വിദേശ തൊഴിലാളികളെ ഏറെ ആശങ്കയിലാഴ്‌ത്തി പ്രഖ്യാപനങ്ങളും പ്രാബല്യത്തില്‍ വരുത്തലും അടുത്ത വര്‍ഷം ഡിസംബര്‍ 14 നായിരിക്കുമെന്ന്‌ ഇപ്പോള്‍ അന്തിമ പ്രഖ്യാപനമുണ്ടായിരിക്കുന്നത്‌.

sameeksha-malabarinews

തൊഴിലാളികള്‍ക്ക്‌ രാജ്യം വിട്ടുപോകാനുള്ള എക്‌സിറ്റ്‌ പെര്‍മിറ്റ്‌ അനുവദിക്കുന്നത്‌ ആഭ്യന്തര മന്ത്രാലയമായിരിക്കും. യാത്ര ചെയ്യുന്നതിന്‌ മൂന്ന്‌ ദിവസം മുമ്പ്‌ തൊഴില്‍ ദാതാവിനെ വിവരമറിയിച്ച ശേഷം എക്‌സിറ്റ്‌ പെര്‍മിറ്റിന്‌ അപേക്ഷിക്കാം. തൊഴിലാളിയുടെ പേരില്‍ പോലീസ്‌ കേസോ മറ്റ്‌ തടസ്സങ്ങളോ ഇല്ലെങ്കില്‍ ആഭ്യന്തര മന്ത്രാലയം എക്‌സിറ്റ്‌ പെര്‍മിറ്റ്‌ അനുവദിക്കും. എന്നാല്‍ ഏതെങ്കിലും തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തിലോ അല്ലാതെയോ ജോലി ചെയ്യുന്ന നിലവിലുള്ള തൊഴിലാളികള്‍ വിസ ക്യാന്‍സല്‍ ചെയ്‌ത്‌ രാജ്യം വിടുന്ന പക്ഷം രണ്ട്‌ വര്‍ഷം കഴിയാതെ അവര്‍ക്ക്‌ രാജ്യത്തേക്ക്‌ തിരിച്ചുവരാന്‍ കഴിയില്ലെന്ന നിയമം മാറ്റമില്ലാതെ തുടരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!