ഖത്തറില്‍ ഇന്ന് ഭാഗിക ചന്ദ്രഗ്രഹണം

ദോഹ: ഖത്തറില്‍ ഇന്ന് ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും. വൈകീട്ട് 6.50 മുതല്‍ രാത്രി 8.20 വരെ ചന്ദ്രഗ്രഹണം കാണാന്‍ കഴിയുമെന്ന് ഖത്തര്‍ സെന്റര്‍ ഫോര്‍ സ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ആസ്‌ട്രോണമി പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ജാബര്‍ അല്‍താനി വ്യക്തമാക്കി.

6.30 ന് ഗ്രഹണം ആരംഭിക്കുമെങ്കിലും ഇത് 6.50 മുതലായിരിക്കും ഖത്തറില്‍ ദൃശ്യമായി തുടങ്ങുക. 10.18 വരെ കാണാമെങ്കിലും 8.20 വരെ നന്നായി കാണാമെന്നും അധികൃതര്‍ വ്യക്തമാക്കി.