ഖത്തര്‍സേന 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന അന്ത്യശാസനവുമായി ബഹ്‌റൈന്‍

ദോഹ:ഐ എസ് ഭീകര്‍ക്കുനേരെ യുഎസ് നാവികസേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഖത്തര്‍സേന 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന അന്ത്യശാസനവുമായി ബഹ്‌റൈന്‍ രംഗത്ത്. ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ് നേവല്‍ഫോഴ്‌സ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവിക്ക് ഇക്കാര്യത്തില്‍ ബഹ്‌റൈന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞിരിക്കുകയാണ്.

ജിസിസി രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം തുടരുന്നതിനിടയിലാണ് ബഹ്‌റൈന്‍ അന്ത്യശാസനവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതെസമയം വിരലിലെണ്ണാവുന്ന ഖത്തര്‍സൈനികര്‍ മാത്രമാണ് ഈ സഖ്യസേനയിലുള്ളത്.

2014 മുതലാണ് ഐഎസ് ഭീകരര്‍ക്കുനേരെ യുഎസ് സേന നടത്തുന്ന പോാട്ടത്തില്‍ ഖത്തര്‍ ഭാഗമാവുന്നത്.