Section

malabari-logo-mobile

ഖത്തറില്‍ സ്ത്രീകള്‍ക്ക് പൂര്‍ണ ശമ്പളത്തോടെ 50 ദിവസത്തെ പ്രസവാവധി

HIGHLIGHTS : ദോഹ: രാജ്യത്ത് സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ പൂര്‍ണ ശമ്പളത്തോടെ 50 ദിവസത്തെ പ്രസവാവധിക്ക് അര്‍ഹതയുണ്ട്. തൊഴില്‍ നിയമത്തിലെ (2004 ലെ 14 ാം നമ്പര്‍ ...

ദോഹ: രാജ്യത്ത് സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ പൂര്‍ണ ശമ്പളത്തോടെ 50 ദിവസത്തെ പ്രസവാവധിക്ക് അര്‍ഹതയുണ്ട്. തൊഴില്‍ നിയമത്തിലെ (2004 ലെ 14 ാം നമ്പര്‍ നിയമം) 93 ാം വകുപ്പിലാണ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് വ്യക്തമാക്കുന്നത്. ഇതുപ്രകാരം സ്ത്രീക്കും പുരുഷനും തൊഴിലിടങ്ങളില്‍ തുല്യ വേതനം നല്‍കണമെന്നു പറയുന്നു. പരിശീലനത്തിന്റെയും സ്ഥാനക്കയറ്റത്തിന്റെയും കാര്യത്തിലും സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കണം. കഠിനവും അപകടകരവും സുരക്ഷിതവുമല്ലാത്തതും മൂല്യങ്ങള്‍ക്ക് നിരക്കാത്ത ജോലികളിലും സ്ത്രീകളെ നിയോഗിക്കരുതെന്ന് പറയുന്നു.

ഒരു വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കുന്ന സ്ത്രീകള്‍ക്ക് പൂര്‍ണ ശമ്പളത്തോടെ 50 ദിവസത്തെ പ്രസവാവധിക്ക് അര്‍ഹതയുണ്ട്. അതെസമയം പ്രസവാവധി 35 ദിവസത്തില്‍ കുറയാന്‍ പാടില്ല. പ്രസവ തിയ്യതി കാണിച്ച് ലൈസന്‍സ് ഉള്ള ഒരു ഡോക്ടര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ലീവ് അനുവദിക്കുക. എന്നാല്‍ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊണ്ട് അവധി നീട്ടി വേണമെങ്കില്‍ നീട്ടി കിട്ടുമെങ്കും ഈ കാലയളവിലെ ശമ്പളം ലഭിക്കുകയില്ല. ഈ അവധി 60 ദിവസത്തില്‍ കൂടാന്‍ പാടില്ല. ഈ അവധി ലഭിക്കാനും ലൈസന്‍സുള്ള ഏതെങ്കിലും ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം.

sameeksha-malabarinews

ഇതിനുപുറമെ കുട്ടിയെ ശുശ്രൂഷിക്കാന്‍ ഒരു ദിവസം ഒരു മണിക്കൂറില്‍ കുറയാത്ത സമയം ജീവനക്കാരിക്ക് നല്‍കിയിരിക്കണം. ഈ ഒരു മണിക്കൂര്‍ സമയം ജീവനക്കാരിക്കു സ്വയം ക്രമീകരിക്കാവുന്നതാണ്. ഇതും ജോലി സമയത്തിന്റെ ഭാഗമായിതന്നെ കണക്കാക്കും. ഇതിന്റെ പേരില്‍ ശമ്പളത്തില്‍ കുറവു വരുത്താനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ പാടില്ല. വിവാഹം മൂലമോ, പ്രസവാവധിയുടെ പേരിലോ ഒരു കമ്പനിക്കും ജീവനക്കാരിയെ പിരിച്ചുവിടാന്‍ അധികാരമുണ്ടായിരിക്കില്ലെന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!