ഖത്തറില്‍ മതാര്‍ ഖദീമില്‍ പരിശോധനയില്‍ വ്യാപക നിയമലംഘനങ്ങള്‍ കണ്ടെത്തി

ദോഹ: രാജ്യത്ത് റംസാനോടനുബന്ധിച്ച് സാമ്പത്തിക- വാണിജ്യ മന്ത്രാലയം നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പരിശോധന ആരംഭിച്ചു. മതാര്‍ ഖദീമിലുള്ള സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങളാണ് പിടികൂടിയത്.

വാണിജ്യ ലൈസന്‍സ് കലാവധി അവസാനിക്കല്‍, കടകള്‍ക്ക് പൊതുവെയും പ്രത്യേകവുമായ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കല്‍, വാണിജ്യ ലൈസന്‍സ് കടകളില്‍ പ്രദര്‍ശിപ്പിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് കൂടുതലായും കണ്ടെത്തിയിരിക്കുന്നത്.

നിരവധി കടകളിലും റസ്റ്റോറന്റുകളിലും ഉള്‍പ്പെടെ 72 ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

Related Articles