ഖത്തറില്‍ ചാവക്കാട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ദോഹ: ചാവക്കാട് സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചാവക്കാട് ചോവല്ലൂര്‍ പള്ളിയത്ത് അന്‍സാര്‍(35)ആണ് മരിച്ചത്. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: മൊയ്തു ഹാജി. മാതാവ്: റുക്കിയ.ഭാര്യ: തെസ്‌നി. മക്കള്‍: ജാസ്മിന്‍, ഹംദാന്‍, ഹാഷിം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.