ഖത്തറില്‍ മലയാളി നിര്യാതനായി

ദോഹ: ഖത്തറില്‍ സാമൂഹിക സേവന മേഖലകളില്‍ സജീവസാന്നിദ്ധ്യമായിരുന്ന മതിലകം ചക്കരപ്പാടം സ്വദേശി പി.അബ്ദുള്‍ ഗഫൂര്‍(62) നിര്യാതനായി. തൃശൂര്‍ അല്‍ ഉമ്മ ട്രസ്ര്‌റ് ചെയര്‍മാനാണ്. ഖത്തറില്‍ ജില്ല ഇസ്ലാമിക് അസോസിയേഷനും അതിനു കീഴില്‍ കനിവ് എന്ന ജീവകാരുണ്യ സംരംഭവും തുടങ്ങുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

മകളുടെ വിവാഹത്തിനായി നാട്ടിലെത്തി ഈ മാസം നാലിനാണ് ഖത്തറിലേക്ക് മടങ്ങിയത്. ആദ്യം ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ഖബറടക്കം ഖത്തറില്‍ നടക്കും.

ഭാര്യമാര്‍: നിസ(ഖത്തര്‍), ബുഷറ. മക്കള്‍: മുഹ്‌സിന്‍, മുഫ്‌ലിഹ്(ഇരുവരും ഓസ്‌ട്രേലിയ), മുഫീദ്, മുസ്ലിഹ്(ഇരുവരും ഇറ്റലി), മുബീന്‍, മുനീര്‍,മുഅ്മീന(മലേഷ്യ), മുഈന്‍, മുആദ്, മുഷീര്‍, മര്‍വ.മരുമക്കള്‍: ബിജില്‍(ഖത്തര്‍), റാഫി(പോലീസ് വകുപ്പ് പാലക്കാട്)

Related Articles