ഖത്തറില്‍ മലയാളിയുവതിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി പിടിയില്‍

Untitled-1 copyതിരുവനന്തപുരം: ഖത്തറിലേക്ക്‌ വീട്ടുജോലിക്കെന്ന വ്യാജേന എത്തിച്ച മലയാളിയുവതിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ഒരാള്‍കൂടി അറസ്‌റ്റിലായി. മലപ്പുറം തിരുന്നാവായ സ്വദേശി സുലൈമാന്‍(35) ആണ്‌ അറസ്റ്റിലായത്‌.

ഇയാള്‍ മുംബൈയിലുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്‌ തമ്പാനൂര്‍ പോലീസ്‌ മുംബൈയില്‍ വെച്ചാണ്‌ ഇയാളെ പിടികൂടിയത്‌. പ്രതിയെ മുംബൈ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരുവനന്തപുരത്ത്‌ എത്തിച്ചു. യുവതിയെ ഖത്തറില്‍ എത്തിച്ചുകൊടുത്ത റഷീദ്‌ എന്നയാളെ ഒരു വര്‍ഷം മുമ്പ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

ഖത്തറില്‍ എത്തിയ യുവതിയെ സുലൈമാനും മലപ്പുറം സ്വദേശികളായ മറ്റ്‌ മൂന്നുപേരും ചേര്‍ന്ന്‌ ഉള്‍പ്രദേശത്തെ ഒരു വീട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നെന്നാണ്‌ പോലീസ്‌ വ്യക്തമാക്കിയത്‌. മറ്റൊരാളുടെ സഹായത്തോടെ അവിടെ നിന്ന്‌ രക്ഷപ്പെട്ട യുവതി തിരുവനന്തപുരത്തെത്തി സിറ്റി പോലീസ്‌ കമ്മിഷണര്‍ക്ക്‌ പരാതി നല്‍കുകയായിരുന്നു.