ഖത്തറില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ദോഹ: ഖത്തിറില്‍ മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സ്വദേശി കടവത്ത് പീടികയില്‍ മുഹമ്മദ് അക്രമിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ഒരു വീട്ടില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി അക്രമിനെ കാണാനില്ലായിരുന്നു. ദോഹയിലെ നജ്മയില്‍ സര്‍വീസ് സെന്റര്‍ നടത്തിവരികയായിരുന്നു അക്രം. ഭാര്യക്കും നാല് മക്കള്‍ക്കുമൊപ്പം ദോഹയില്‍ താമിസിച്ച് വരികയായിരുന്നു.