Section

malabari-logo-mobile

ഖത്തറില്‍ വായ്പ തിരിച്ചടവ് മുടങ്ങി തടവിലായവര്‍ക്ക് സാഹയവുമായി റാഫ് ഫണ്ട് ശേഖരണം

HIGHLIGHTS : ദോഹ: രാജ്യത്ത് പണം വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് വേണ്ടി ആഭ്യന്തരമന്ത്രാലയവുമായി ചേര്‍ന്ന് ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമനിറ്റേ...

ദോഹ: രാജ്യത്ത് പണം വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് വേണ്ടി ആഭ്യന്തരമന്ത്രാലയവുമായി ചേര്‍ന്ന് ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമനിറ്റേറിയന്‍ സര്‍വീസസ്(റാഫ്)
ഫണ്ട് ശേഖരണത്തിനൊരുങ്ങുന്നു. ‘പ്രശ്‌നം പരിഹരിച്ച് വീണ്ടുമൊരുമിക്കാന്‍ അവരെ സഹായിക്കൂ’ എന്ന തലവാചകത്തോടെയായിരിക്കും കാമ്പയിന്‍ നടക്കുക എന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതുവഴി 13 വനിതകളുടെയും 124 പൗരന്‍മാരുടെയും വായ്പ തിരിച്ചടക്കുന്നതിന് 128 മില്യന്‍ ഖത്തര്‍ റിയാല്‍ സമാഹരണമാണ് റാഫ് ലക്ഷ്യമിടുന്നത്. പദ്ധതി ഖത്തരി പൗരന്മാർക്ക് മാത്രമുള്ള താണെങ്കിലും വായ്പ തിരിച്ചടവിന് സഹായവും മറ്റും അഭ്യർഥിച്ച് പ്രവാസികൾക്കും അപേക്ഷ സമർപ്പിക്കാം എന്നതും പ്രത്യേകതയാണ്​. ഇതുസംബന്​ധിച്ച​ുള്ള അപേക്ഷ നൽകേണ്ടത്. അൽ ദുഹൈലിലെ റാഫ് ബ്രാഞ്ചിലെ കമ്യൂനിറ്റി സർവീസ്​ വകുപ്പിലാണ്.

sameeksha-malabarinews

വായ്പ മുടങ്ങിയതി​​െൻറ പേരിൽ കേസിൽപ്പെട്ട്​ തടവുശിക്ഷ അനുഭവിക്കുന്നവരെ പൗരൻമാർക്ക്​ മോചനം നൽകുക, അല്ലെങ്കിൽ മുടങ്ങിയ വായ്പയുടെ പേരിൽ നിയമക്കുരുക്കിൽപ്പെട്ടവരെ തടവുശിക്ഷ കിട്ടാതെ സഹായിക്കുക തുടങ്ങിയവയാണ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഭരണവികസന, തൊഴിൽ, സാമൂഹികകാര്യം, ആഭ്യന്തരം മന്ത്രാലയങ്ങളും ബന്ധപ്പെട്ട അധികൃതരും കൈമാറിയതാണ് നിലവിലുള്ള 124 പേരുടെ കേസുകളും എന്ന്​ റാഫിലെ കമ്യൂനിറ്റി സർവീസ്​ വകുപ്പ് മേധാവി ഡോ. മുഹമ്മദ് ബിൻ റാശിദ് അൽ മർറി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!