Section

malabari-logo-mobile

ഖത്തറില്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ ക്രിമിനല്‍ ശിക്ഷ

HIGHLIGHTS : ദോഹ: രാജ്യത്ത് വാഹന പരിശോധശക്തമാക്കി. ഇതിന്റെ ഭാഗമായി ലൈസന്‍സില്ലാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ അവര്‍ക്ക് ക്രിമിനല്‍ ശിക്ഷയായിരിക്കും ലഭിക്കുക...

ദോഹ: രാജ്യത്ത് വാഹന പരിശോധശക്തമാക്കി. ഇതിന്റെ ഭാഗമായി ലൈസന്‍സില്ലാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ അവര്‍ക്ക് ക്രിമിനല്‍ ശിക്ഷയായിരിക്കും ലഭിക്കുക. പിടിക്കപ്പെടുന്ന വാഹനത്തില്‍ ഓടിക്കുന്ന ആള്‍ക്കുപുറമെലൈസന്‍സുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കും ക്രിമിനല്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. അപകടരഹിത വേനല്‍ എന്ന ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് ഗതാഗത വകുപ്പ് ഈ പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്.

കുട്ടികളെ പിടിച്ചാല്‍ അവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അവരവരുടെ രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് 15 ദിവസം ഖത്തറില്‍ വാഹനമോടിക്കാം. എന്നാല്‍ ഇതിനു ശേഷവും തുടരുകയാണെങ്കില്‍ ഗതാഗത വകുപ്പിന് ലൈസന്‍സ് ഏല്‍പ്പിക്കുകയും അധികൃതര്‍ നല്‍കുന്ന താല്‍ക്കാലിക ലൈസന്‍സ് ഉപയോഗിച്ച് നിശ്ചിത കാലയളവില്‍ വാഹനമോടിക്കാം.അംഗീകൃത അന്താരാഷ്ട്ര ലൈസന്‍സുള്ളവര്‍ക്ക് അതുപയോഗിച്ച് ഡ്രൈവ് ചെയ്യാവുന്നതാണ്. സുരക്ഷാ സേവനങ്ങള്‍ക്ക് നല്‍കുന്ന ലൈസന്‍സ് ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു.

sameeksha-malabarinews

ഇതിനുപുറമെ എന്തെങ്കിലും ആഘോഷവേളകളില്‍ വാഹനങ്ങളില്‍ വെച്ച് ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുന്നവര്‍ക്കെതിരെയും കടുത്ത ശിക്ഷനടപടിയാണ് സ്വീകരിക്കുക എന്നും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേഷനത്തില്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!