Section

malabari-logo-mobile

ഖത്തറില്‍ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന നിയമം വരുന്നു

HIGHLIGHTS : ദോഹ: ഖത്തറിലെ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന നിയമം അധികം വൈകില്ല. പുതിയ നിയമം നടപ്പാകാന്‍ ഏറെ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന ഊഹാപ...

Doha-Qatarദോഹ: ഖത്തറിലെ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന നിയമം അധികം വൈകില്ല. പുതിയ നിയമം നടപ്പാകാന്‍ ഏറെ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന ഊഹാപോഹങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
നിയമത്തിലെ വ്യവസ്ഥകളെ കുറിച്ച് അധികൃതര്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. നിരവധി ചര്‍ച്ചകളും പഠനങ്ങളും എല്ലാ ഭാഗത്തുനിന്നുമുള്ള സമഗ്രരീതിയിലുള്ള കാഴ്ചപ്പാടുകളും നടത്തിയ ശേഷമാണ് നിയമം നിലവില്‍ വരിക. ഇത്തരം കാര്യങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും നിയമത്തിന് സാധുത ലഭിക്കുന്നതിന് മുമ്പ് വിവിധ ചാലുകളിലൂടെ അത് സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍ യാതൊരു വിധത്തിലുള്ള അകാരണമായ വൈകലും നിയമം നടപ്പാക്കുന്നതിലുണ്ടാകില്ലെന്ന് റിസര്‍ച്ച് ആന്റ് ഫോളോഅപ്പ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ മുഹമ്മദ് അല്‍ സയിദ് പറഞ്ഞു.
പ്രവാസികള്‍ക്ക് ‘നല്ല വാര്‍ത്ത’യായിരിക്കും പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ ഞങ്ങളുടെ രാജ്യവികസനത്തിലെ സഹകാരികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ഭാവി ശോഭനമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മികച്ച സേവനമാണ് എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളും ചെയ്യുന്നത്. ഒരേ ജോലിക്ക് പലവിധ ശമ്പളമാണ് വ്യത്യസ്ത കമ്പനികള്‍ നല്കുന്നത്. ഒരേ ജോലി ചെയ്യുന്നവര്‍ക്ക് ഒരേ ശമ്പളം നല്കാനുള്ള വ്യവസ്ഥ ഇപ്പോഴില്ല. ഇതേ തുടര്‍ന്നാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള ആവശ്യം ഉയരുന്നത്. പുതിയ നിയമം ഈ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!