Section

malabari-logo-mobile

ഖത്തറില്‍ ഭൂമി വാങ്ങാന്‍ വിദേശികള്‍ക്കും അനുമതി

HIGHLIGHTS : ദോഹ:രാജ്യത്തെ വിദേശികള്‍ക്കും ഇനിമുതല്‍ സ്വന്തമായി ഇവിടെ ഭൂമി വാങ്ങാം. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്ക് നിക്ഷേപം നടത്താന്‍ മന്ത്രിസഭ അം...

ദോഹ:രാജ്യത്തെ വിദേശികള്‍ക്കും ഇനിമുതല്‍ സ്വന്തമായി ഇവിടെ ഭൂമി വാങ്ങാം. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്ക് നിക്ഷേപം നടത്താന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഈ പുതിയ അനുമതിയോടെ വിദേശികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാം.

ഇതോടെ വ്യാപരങ്ങള്‍ക്കും താമസത്തിനുമായി കെട്ടിടങ്ങള്‍ പണിയാന്‍ വിദേശികള്‍ക്ക് തടസമുണ്ടാവില്ല. വിദേശികള്‍ക്ക് ഈ മേഖലയില്‍ ഇടപെടാനുള്ള പ്രത്യേക നിയമത്തിനുള്ള ശിപാര്‍ശ അടുത്തിടെയാണ് പ്രത്യേക കമ്മിറ്റി മന്ത്രിസഭയുടെ പരിഗണക്ക് സമര്‍പ്പിച്ചത്. വിദേശികളായിട്ടുള്ളവര്‍ക്ക് ഭൂമി സ്വന്തമാക്കുന്നതിന് പ്രത്യേക പ്രദേശം നിര്‍ണയിക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

വിദേശികള്‍ക്ക് ഈ പുതിയ സാഹചര്യം ഏറെ ഗുണം ചെയ്യുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!