ഖത്തറില്‍ വനിതാ ബ്യൂട്ടിഷന്‍ മില്യന്‍ റിയാലും ഒരു കിലോ സ്വര്‍ണവും മോഷ്ടിച്ചു

ദോഹ: ബ്യൂട്ടിഷനായ യുവതി വീട്ടില്‍ കയറി മില്യന്‍ റിയാലും ഒരു കിലോ സ്വര്‍ണവും മോഷ്ടിച്ചു. വീടുകളില്‍ ചെന്ന് ആവശ്യക്കാര്‍ക്ക് ബ്യൂട്ടിപാര്‍ലറുകളിലെ സേവനം നല്‍കിയിരുന്ന യുവതിയാണ് ഇത്തരത്തില്‍ വന്‍കവര്‍ച്ച നടത്തിയത്. വീട്ടുടമയുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ തൊണ്ടിമുതല്‍ പിടിച്ചെടുത്തു.

പരാതിക്കാരിയായ വീട്ടുടമയുടെ വീട്ടില്‍ പലതവണകളില്‍ മൈലാഞ്ചി ഇട്ട് നല്‍കാന്‍ യുവതിയായ ബ്യൂട്ടിഷ്യന്‍ ചെന്നിട്ടുണ്ട്. വീട്ടുകാരുമായി അടുപ്പമായിരുന്ന യുവതി വീട്ടിനുള്ളിലെ കാര്യങ്ങളെല്ലാം തന്ത്രത്തില്‍ മനസിലാക്കിയിരുന്നു. വീട്ടിലെ പണവും സ്വര്‍ണവും സൂക്ഷിച്ചിരിക്കുന്ന സ്ഥലം മനസിലാക്കിയ യുവതി തന്റെ ജോലി ഉപകരണം അവിടെ വെച്ച് മറന്നെന്ന് പറഞ്ഞ് വീട്ടുടമ സ്ഥലത്തിലാത്ത നേരത്ത് വീട്ടില്‍ കയറി മോഷണം നടത്തുകയായിരുന്നു.

സംഭവത്തില്‍ കൂടതല്‍ വിചാരണ കോടതിയില്‍ നടക്കാനിരിക്കുന്നതെയൊള്ളു. മോഷ്ടിച്ച മുതല്‍ നേരത്തെ കരാറുറപ്പിച്ച വ്യക്തിക്ക് കൈമാറുകയായിരുന്നു വെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.