ഖത്തറില്‍ ലേബര്‍ ക്യാമ്പില്‍ യുവിവാന്റെ ഷൂവിനുള്ളില്‍ കണ്ട പാമ്പിനെ തല്ലിക്കൊന്നു

Untitled-1 copyദോഹ: ലേബര്‍ ക്യാമ്പില്‍ കഴിഞ്ഞ ദിവസം യുവാവിന്റെ ഷൂവിനുള്ളില്‍ കണ്ട പാമ്പിനെ തൊഴിലാളികള്‍ തല്ലിക്കൊന്നു. സനയ്യിലെ സ്‌ട്രീറ്റ്‌ 45 ലെ ലേബര്‍ ക്യാമ്പിലാണ്‌ സംഭവം നടന്നത്‌. നേപ്പാള്‍ സ്വദേശിയായ യുവാവ്‌ ജോലിക്ക്‌ പോകാനായി ഷു ധരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ അതിനുള്ളിലായി എന്തോ ഉള്ളത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. ഉടന്‍ തന്നെ ഷൂ താഴെ ഇടുകയായിരുന്നു. ഈ സമയം ഷൂവിനുള്ളില്‍ നിന്ന്‌ പാമ്പ്‌ ഇഴഞ്ഞു പുറത്തേക്കിറങ്ങുകയായിരുന്നു. ഇതോടെ ക്യാമ്പിലെ മറ്റ്‌ തൊഴിലാളികള്‍ ചേര്‍ന്ന്‌ പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്‌തു.

സമീപ കാലത്ത്‌ സമൂഹമാധ്യമങ്ങളില്‍ ഷൂ ധരിക്കുന്നതിന്‌ മുമ്പ്‌ അതിനുള്ളില്‍ പാമ്പോ മറ്റെന്തെങ്കിലും ജീവികളോ കയറിക്കൂടിയിട്ടുണ്ടോ എന്ന്‌ പരിശോധിക്കണമെന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നത്‌ സാധാരണമായിരുന്നു. എന്തായാലും ക്യാമ്പിലുള്ളവരെ മുഴുവന്‍ ഈ സംഭവം ശരിക്കും ഭയപ്പെടുത്തിയെന്നാണ്‌ റിപ്പോര്‍ട്ട്‌. യുവാവാകട്ടെ തന്റെ ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലുമാണ്‌.