Section

malabari-logo-mobile

കത്തിനശിച്ച സെയ്‌ലിയ ലേബര്‍ക്യാമ്പിലെ തൊഴിലാളികള്‍ക്ക്‌ വസ്‌ത്രങ്ങള്‍ വികരണം ചെയ്‌തു

HIGHLIGHTS : ദോഹ: കഴിഞ്ഞയാഴ്ച്ച കത്തി നശിച്ച സെവന്‍ ഗ്രൂപ്പിന്റെ സെയ്‌ലിയ ലേബര്‍ ക്യാംപിലെ തൊഴിലാളികള്‍ക്ക് ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം കര്‍ണാടക ചാപ്റ്റര്...

fire-al-saliyah-771x578ദോഹ: കഴിഞ്ഞയാഴ്ച്ച കത്തി നശിച്ച സെവന്‍ ഗ്രൂപ്പിന്റെ സെയ്‌ലിയ ലേബര്‍ ക്യാംപിലെ തൊഴിലാളികള്‍ക്ക് ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം കര്‍ണാടക ചാപ്റ്റര്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്തു. തീപിടിത്തമുണ്ടായ സമയത്ത് ക്യാംപില്‍ നിന്ന് രക്ഷപ്പെട്ട ശ്രീലങ്ക, നേപ്പാള്‍ സ്വദേശികളായ തൊഴിലാളികളുടെ ഉടുവസ്ത്രമൊഴികെയുള്ളതെല്ലാം കത്തിനശിച്ചിരുന്നു. താമസം സെയ്‌ലിയയില്‍ നിന്നു ശഹാനിയ്യയിലേക്ക് മാറ്റിയെങ്കിലും നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടതിനാല്‍ തൊഴിലാളികള്‍ ദുരിതത്തിലായിരുന്നു.
തീപിടിത്തമുണ്ടായതിനു പിറ്റേദിവസം ശഹാനിയ്യ ക്യാംപില്‍ അവരെ സന്ദര്‍ശിച്ച ഫ്രട്ടേണിറ്റി ഫോറം കര്‍ണാടക ചാപ്റ്റര്‍ പ്രതിനിധികള്‍ അവിടെയുണ്ടായിരുന്ന ശ്രീലങ്ക, നേപ്പാള്‍ എംബസി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് ഏറ്റവും അടിയന്തരമായി വേണ്ടത് വസ്ത്രങ്ങളാണെന്ന് മനസ്സിലാക്കി. ഇതേ തുടര്‍ന്ന് ഫോറം പ്രവര്‍ത്തകര്‍ പഴയതും പുതിയതുമായ ഷര്‍ട്ട്, പാന്റ്, ടീഷര്‍ട്ട്, ട്രാക് സ്യൂട്ട് തുടങ്ങിയ വസ്ത്രങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു. ശേഖരിച്ച വസ്ത്രങ്ങള്‍ കഴിഞ്ഞ ദിവസം ശഹാനിയ്യ ക്യാമ്പിലെത്തി സെവന്‍ ഗ്രൂപ്പ് കമ്പനി സൂപ്പര്‍വൈസര്‍ ശാനവാസിനു കൈമാറി.
അബ്ദുല്‍ ലത്തീഫ് മടിക്കേരി, ബഷീര്‍ മഞ്ചേശ്വര്‍, യഹ്‌യ പുത്തൂര്‍, സമീര്‍ അലയന്‍ഗടി, അല്‍ത്താഫ് മടിക്കേരി, അഷ്‌റഫ് അലയന്‍ഗടി, സലീം ബങ്കാടി  നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!