Section

malabari-logo-mobile

ഖത്തറില്‍ ജോലി ചെയ്യുന്ന കെ എം സി സി പ്രവര്‍ത്തകന്‍ മുസ്‌തഫ നിര്യാതനായി

HIGHLIGHTS : ദോഹ: മുപ്പത് വര്‍ഷത്തിലധികമായി ഖത്തറില്‍ ജോലി ചെയ്യുന്ന ദീര്‍ഘകാല പ്രവാസിയും കെ എം സി സി പ്രവര്‍ത്തകനുമായ മങ്കട- വെള്ളില സ്വദേശി കളത്തില്‍ മുസ്തഫ (52)

Untitled-1 copyദോഹ: മുപ്പത് വര്‍ഷത്തിലധികമായി ഖത്തറില്‍ ജോലി ചെയ്യുന്ന ദീര്‍ഘകാല പ്രവാസിയും കെ എം സി സി പ്രവര്‍ത്തകനുമായ മങ്കട- വെള്ളില സ്വദേശി കളത്തില്‍ മുസ്തഫ (52) നാട്ടില്‍ നിര്യാതനായി. കഴിഞ്ഞാഴ്ചയാണ് അവധിക്ക് നാട്ടില്‍ പോയത്. കഴിഞ്ഞ ഞായറാഴ്ച സുബഹി നമസ്‌കാരം കഴിഞ്ഞ ഉടനെ കുഴഞ്ഞ് വീണ് ബോധരഹിതനായി പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലില്‍ ഐ സി യുവില്‍ ആയിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. പരേതനായ കളത്തില്‍ സൂപ്പിയുടെയും കണ്ടംചിറ ഫാതിമയുടെയും മകനാണ്. ഭാര്യ: കുഞ്ഞീരുമ്മ. മക്കള്‍: അസൂറ, മുഹമ്മദ് ഷാഫി, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അമീന്‍, മുഹമ്മദ് അസ്‌ലം. ഖത്തര്‍ മങ്കട മണ്ഡലം കെ എം സി സി വൈസ് പ്രസിഡന്റ് റഫീഖ് മങ്കട, അബ്ദുസ്സലാം (ദോഹ) എന്നിവര്‍ സഹോദരങ്ങളാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!