Section

malabari-logo-mobile

ഖത്തറില്‍ വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നു

HIGHLIGHTS : ദോഹ: രാജ്യത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വര്‍ഷംതോറും പുതുതായി ഇരുന്നൂറോളം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന...

ദോഹ: രാജ്യത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വര്‍ഷംതോറും പുതുതായി ഇരുന്നൂറോളം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച് എം സി). ഏകദേശം ആയിരത്തോളം വൃക്കരോഗികളാണ് ഡയാലിസിസ് നടത്തുന്നത്. ഇതില്‍ 140 ഓളം പേര്‍ വൃക്കമാറ്റിവെയ്ക്കലിനായി കാത്തിരിക്കുകയാണ്. കൂടാതെ പത്തോളം കുട്ടികള്‍ ഡയാലിസിസ് അല്ലെങ്കില്‍ വൃക്കമാറ്റിവെയ്ക്കല്‍ ആവശ്യമായിട്ടുള്ളവരാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ വൃക്കരോഗികളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ലോകജനസംഖ്യയില്‍ എട്ടുമുതല്‍ പത്തുശതമാനം പേരില്‍ വൃക്കരോഗമുണ്ടെന്നും ഖത്തറിലെ രോഗത്തിന്റെ ആധിക്യം ഇതിന് സമാനമായിട്ടുള്ളതാണെന്നും എച്ച്എംസി വൃക്കരോഗചികിത്സാ വിഭാഗം മേധാവി ഡോ.ഹസ്സന്‍ അല്‍ മാല്‍കി പറഞ്ഞു.

sameeksha-malabarinews

പ്രമേഹവും അമിത രക്തസമ്മര്‍ദവുമാണ് കൗമാരക്കാര്‍ക്കിടയില്‍ വൃക്കരോഗത്തിന് പ്രധാന കാരണം. പ്രമേഹം, അമിത രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നിവയാണ് രാജ്യത്തെ വൃക്കരോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.ആരോഗ്യകരമായ ഭക്ഷണക്രമവും നിത്യേനയുള്ള വ്യായാമവും അമിതവണ്ണം, അമിത രക്തസമ്മര്‍ദം, പ്രമേഹം, വൃക്കരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് എച്ച്.എം.സി.യിലെ കണ്‍സള്‍ട്ടന്റ് ഡോ. അദേല്‍ അസീസ് പറഞ്ഞു. പരമാവധിവെള്ളം കുടിക്കുന്നത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!