ഖത്തറല്‍ വിദ്യഭ്യാസ വകുപ്പില്‍ 800 ഒഴിവുകള്‍;പ്രവാസികള്‍ക്കും അപേക്ഷിക്കാം

ദോഹ: രാജ്യത്ത് വിദ്യഭ്യാസ വകുപ്പില്‍ അടുത്ത അക്കാദമിക്ക് വര്‍ഷത്തില്‍(2018-19)വിവിധ തസ്തികകളിലായി 800 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതുരാജ്യക്കാര്‍ക്കും അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാവ തിയ്യതി ഡിസംബര്‍ 31. അധ്യാപകര്‍, അഡ്മിനിസ്‌ട്രേറ്റര്‍, വൊക്കേഷന്‍ ട്രെയിനര്‍ എന്നിവയിലാണ് ഒഴിവുകള്‍.

അപേക്ഷകള്‍ http://tawtheerf.edu.gov.qa എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണെന്ന് മന്ത്രാലയത്തിലെ ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗം ഡയറക്ടര്‍ അലി അല്‍ മുരഗി അറിയിച്ചു. അപേക്ഷകള്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ അഭിമുഖത്തിന് വിളിക്കും.

പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതുകൊണ്ടാണ് പുതിയ നിയമനങ്ങള്‍ നടത്താനൊരുങ്ങുന്നത്.

കാര്‍പെന്ററി, സംഗീതാധ്യാപനം, ഫിസിയോതെറാപ്പി സ്‌പെഷലിസ്റ്റ്, ഭിന്നശേഷിയുള്ളവരുടെ മേഖലയിലെ സ്‌പെഷലിസ്റ്റ് എന്നിവരെയാണു വെക്കേഷന്‍ ട്രെയിനിങ് മേഖലയില്‍ പരിഗണിക്കുക.