Section

malabari-logo-mobile

ഖത്തറില്‍ ശമ്പളം കിട്ടാത്തവര്‍ക്കു സ്‌പോണ്‍സര്‍ഷിപ്പ് മാറ്റിനല്‍കും: എന്‍എച്ച്ആര്‍സി

HIGHLIGHTS : ദോഹ: രാജ്യത്ത് തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് അന്യായമായി ജോലി നിഷേധിക്കുകയോ, ശമ്പളം അനിശ്ചിതമായി വൈപ്പിക്കുകുകയോ ചെയ്യുകയാണെങ്കില്‍ സ്‌പോണ്‍സര്‍ഷിപ്...

ദോഹ: രാജ്യത്ത് തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് അന്യായമായി ജോലി നിഷേധിക്കുകയോ, ശമ്പളം അനിശ്ചിതമായി വൈപ്പിക്കുകുകയോ ചെയ്യുകയാണെങ്കില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി നല്‍കും. ഖത്തര്‍ ദേശിയ മനുഷ്യാവകാശ സമിതി(എന്‍എച്ച്ആര്‍സി)യാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ തൊഴില്‍ താമസാനുമതി നിയമത്തിന്റെ 22ാം അനുഛേദമനുസരിച്ച് രണ്ടു സാഹചര്യങ്ങളിലാണ് താല്‍ക്കാലിക തൊഴില്‍മാറ്റം അനുവദിക്കുക. തൊഴിലാളിക്ക്‌ ഖത്തറിൽ ജീവിക്കാനാവശ്യമായ വരുമാനം ഉറപ്പാക്കുന്നതിനും തൊഴിൽത്തർക്കത്തിൽ നിയമ നടപടികൾ പൂർത്തിയാകുംവരെയുമാണ്‌ എൻഎച്ച്‌ആർസി ഇടപെട്ടു താൽക്കാലികമായി ജോലി മാറ്റി നൽകുന്നത്‌.

ഇത്തരത്തില്‍  കഴിഞ്ഞ വർഷം 3,467 തൊഴിലാളികൾക്കാണ്‌ സ്‌പോൺസർഷിപ്‌ മാറ്റി നൽകിയത്‌. ഇതിൽ 2,132 പേർക്കു സ്‌ഥിരമായും 1,335 പേർക്കു താൽക്കാലികമായുമാണ്‌ സ്‌പോൺസർഷിപ്‌ മാറ്റിനൽകിയതെന്നും എൻഎച്ച്‌ആർസി വാർഷിക റിപ്പോർട്ടിൽ വ്യക്‌തമാക്കി.

sameeksha-malabarinews

ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത്‌ ശമ്പളം അനിശ്‌ചിതമായി വൈകുന്നതും അന്യായമായി തൊഴിൽ നിഷേധിക്കുന്നതും സംബന്ധിച്ചാണ്‌. ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ മനുഷ്യാവകാശ സമിതിയിൽ നിന്നു വിശദമായ വിവരശേഖരണം നടത്തിയാണ്‌ നടപടിയെടുക്കുന്നത്‌. സ്‌പോൺസർഷിപ്‌ മാറ്റം ആവശ്യപ്പെട്ട്‌ 2016ൽ 3,231 പരാതികളാണ്‌ ലഭിച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!