Section

malabari-logo-mobile

ഖത്തറില്‍ തൊഴില്‍ത്തര്‍ക്കം കൈമാറാനുള്ള നടപടിക്രമം;കരട് തീരുമാനത്തിന് മന്ത്രിസഭ അനുമതി

HIGHLIGHTS : ദോഹ: രാജ്യത്ത് തൊഴില്‍ത്തര്‍ക്ക പരിഹാര കമ്മിറ്റിയുടെ ചട്ടങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച കരട് തീരുമാനത്തിന് മന്ത്രിസഭ അനുമതി. തൊഴില്‍ത്തര്‍ക്കങ്ങ...

ദോഹ: രാജ്യത്ത് തൊഴില്‍ത്തര്‍ക്ക പരിഹാര കമ്മിറ്റിയുടെ ചട്ടങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച കരട് തീരുമാനത്തിന് മന്ത്രിസഭ അനുമതി. തൊഴില്‍ത്തര്‍ക്കങ്ങള്‍ പരിഹരിക്കാനായി കമ്മിറ്റി രൂപവത്ക്കരിക്കുക, തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തര്‍ക്കം തൊഴില്‍ത്തര്‍ക്ക പരിഹാര കമ്മിറ്റിക്ക് കൈമാറാന്‍ ബന്ധപ്പെട്ട മാനേജ്‌മെന്റ് പാലിക്കേണ്ട വ്യവസ്ഥകള്‍ എന്നിവയെല്ലാം കരടുതീരുമാനത്തില്‍ ഉള്‍പ്പെടുന്നു.

മാനേജ്‌മെന്റ് കമ്മിറ്റിക്ക് തര്‍ക്കം റഫര്‍ ചെയ്യേണ്ട കാലാവധി, തര്‍ക്കം കമ്മിറ്റിക്ക് കൈമാറേണ്ട രീതികളും നടപടിക്രമങ്ങളും തൊഴിലാളിക്ക് എതിരേയുള്ള ശിക്ഷാ തീരുമാനം റദ്ദാക്കാനുള്ള അപ്പീല്‍, തര്‍ക്കത്തിന്റെ ആദ്യവാദത്തിനുള്ള അന്തിമനിര്‍ണയ കാലാവധി, തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക, തര്‍ക്കപരിഹാര നടപടികള്‍, കമ്മിറ്റി പ്രഖ്യാപിക്കുന്ന നടപടികളെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചും ഇരു പാര്‍ട്ടികളെയും അറിയിക്കുക തുടങ്ങി കാര്യങ്ങളാണ് കരട് തീരുമാനത്തില്‍ ഉള്‍പ്പെടുന്നത്. കരട് നിയമത്തില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശകള്‍ വിലയിരുത്തിയ ശേഷമാണ് അനുമതി നല്‍കിയത്. വസ്തുവിന്റെ ഉടമസ്ഥാവകാശം നിയന്ത്രിക്കുക, രജിസ്‌ട്രേഷന് ആവശ്യമായ രേഖകള്‍, രജിസ്‌ട്രേഷനുള്ള നടപടികള്‍, ഒപ്പുകളുടെ സാധുത, റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ കമ്മിറ്റി, കമ്മിറ്റിയുടെ പ്രവര്‍ത്തനസാധ്യത എന്നിവ സംബന്ധിച്ച വ്യവസ്ഥകളാണ് കരട് നിയമത്തിലുള്ളത്.

sameeksha-malabarinews

2016 ഏപ്രില്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള സ്ഥിര അടിയന്തര കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കമ്മിറ്റി പരിശോധിച്ചു. യോഗ്യതകള്‍ക്കും അക്കാദമിക് അംഗീകാരത്തിനുമായി ദേശീയ കമ്മിറ്റിയെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച കരട് തീരുമാനവും മന്ത്രിസഭ വിലയിരുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!