ഖത്തര്‍ തീവ്രവാദികളെ സഹായിക്കുന്നു എന്ന് പ്രഖ്യാപിച്ച് സൗദിസഖ്യം പുറത്തിറക്കിയ തീവ്രവാദപ്പട്ടിക അംഗീകരിക്കില്ല;ഐക്യരാഷ്ട്ര സഭ

ദോഹ: തീവ്രവാദികള്‍ക്ക് സഹായം നല്‍ക്കുന്നു എന്ന പ്രഖ്യാപനം നടത്തി ഖത്തറിലെ പ്രാദേശിക സന്നദ്ധസംഘടനകളെയും വ്യക്തികളെയും ഉള്‍പ്പെടുത്തി സൗദിസഖ്യം പുറത്തിറക്കിയ തീവ്രവാദപ്പട്ടിക അംഗീകരിക്കാനാകില്ലെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള അംഗീകൃത സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പട്ടികകള്‍ മാത്രമേ അംഗീകരിക്കാന്‍ കഴിയു എന്ന് യുഎന്‍ന്നിന്റെ വക്താവ് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ചാണ് ഖത്തര്‍ ചാരിറ്റി ഉള്‍പ്പെടെയുളള സന്നദ്ധസംഘടനകള്‍ വിവിധരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. യു എന്റെ വിവിധ വിഭാഗങ്ങളുമായും യൂണിസെഫ്, ലോക ഭക്ഷ്യ പ്രോഗ്രാം, കെയര്‍, ഉസൈദ് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.

മാനുഷികപ്രവര്‍ത്തനങ്ങളില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മുന്നില്‍ നില്‍ക്കുന്ന ഖത്തര്‍ ചാരിറ്റിപ്രവര്‍ത്തനത്തെ തീവ്രവാദപട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ നിരവധി അന്താരാഷ്ട്ര സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.