ഇന്ത്യന്‍ കറന്‍സിയും ഖത്തര്‍ റിയാലും തമ്മിലുള്ള വിനിമയനിരക്കില്‍ വര്‍ധന

ദോഹ: ഇന്ത്യന്‍ കറന്‍സിയും ഖത്തറി റിയാലും തമ്മിലുള്ള വിനിമയത്തില്‍ വര്‍ധനവ്. വിപണി ചൊവ്വാഴ്ച ക്ലോസ് ചെയ്യുമ്പോള്‍ ഒരു റിയാലിന് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് 17.89 രൂപയായിരുന്നു. യുഎസ് ഡോളര്‍ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് റിയാലുമായുള്ള വിനിമയനിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്.

ആറുമാസത്തിന് ശേഷം ആദ്യമായാണ് റിയാലുമായുള്ള വിനിമയനിരക്കില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നത്. റിയാലിനെതിരെ പതിനെട്ട് രൂപയ്ക്ക് മുകളിലായിരുന്ന വിനിമയനിരക്കില്‍ ജനുവരി മുതലാണ് കുറവ് സംഭവിച്ചത്.

ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞത് പ്രവാസികള്‍ക്ക് ഗുണകരമാണ്. റിയാലിനെതിരെ 18 രൂപയ്ക്ക് മുകളിലായിരുന്ന വിനിമയനിരക്ക് പെട്ടെന്ന് 17.29 ലേക്ക് എത്തിയത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വര്‍ധനവില്‍ എറെ സന്തേഷത്തിലാണ് പ്രവാസികള്‍.അതെസമയം മാസാവസാന മായതുകൊണ്ട് റിയാലിന്റെ വിനിമയനിരക്ക് വര്‍ധിച്ചിട്ടും നാട്ടിലേക്ക് പണം അയക്കാന്‍ എത്തുന്നവരുടെ കാര്യത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല. എന്നാല്‍ അടുത്ത ദിവസങ്ങലില്‍ ശമ്പളം ലഭിക്കുന്നതോടെ പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഖത്തറിലെ പണമിടപാട് സ്ഥാപനങ്ങള്‍.

Related Articles