Section

malabari-logo-mobile

ഖത്തര്‍ ഇന്ത്യന്‍ എംബസിയിലെ തൊഴില്‍ വിഭാഗത്തില്‍ ലഭിക്കുന്ന പരാതികളില്‍ വര്‍ധന

HIGHLIGHTS : ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയിലെ തൊഴില്‍ വിഭാഗത്തില്‍ ലഭിക്കുന്ന പരാതികളില്‍ വലിയ തോതിലുള്ള വര്‍ധന. എംബസിയിലെ ലേബര്‍ ആന്റ് കമ്യൂണിറ്റി വെല്‍ഫെയര്‍...

download (3)ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയിലെ തൊഴില്‍ വിഭാഗത്തില്‍ ലഭിക്കുന്ന പരാതികളില്‍ വലിയ തോതിലുള്ള വര്‍ധന. എംബസിയിലെ ലേബര്‍ ആന്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്ഷനില്‍ ഈ വര്‍ഷം ഡിസംബര്‍ 30 വരെ ലഭിച്ചത് 3852 പരാതികള്‍. കഴിഞ്ഞ വര്‍ഷം ലഭിച്ചത് 3,558 പരാതികളായിരുന്നു. 2012ല്‍ 3385 പരാതികളും 2011ല്‍ 3186 പരാതികളും ലഭിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം പരാതികളുടെ എണ്ണത്തില്‍ സാരമായ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപ്പണ്‍ഫോറത്തിലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ കഴിയുന്നത് 87 ഇന്ത്യക്കാരണ്. ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ 124 പേരുമുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ച എംബസിയുടെ പ്രത്യേക ടീം സെന്‍ട്രല്‍ ജയിലിലും ഡീപോര്‍ട്ടേഷന്‍ സെന്ററിലും സന്ദര്‍ശനം നടത്തിയിരുന്നു. ഡിസംബറില്‍ 32 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.  ഈ വര്‍ഷം ആകെ 277 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ വര്‍ഷം 241ഉം 2012ല്‍ 237ഉം 2011ല്‍ 239ഉം ആയിരുന്നു മരണസംഖ്യ. മരണനിരക്കിലും വര്‍ധനവുണ്ടായി.  ഖത്തറി അതോറിറ്റികളില്‍ നിന്നുള്ള ആവശ്യപ്രകാരം ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ കഴിയുന്നവരുടെ യാത്രാരേഖകളുമായി ബന്ധപ്പെട്ട് ഡിസംബറില്‍ പന്ത്രണ്ട് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യു ചെയ്തു. ദുരിതം അനുഭവിച്ച നാലു വ്യക്തികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ വിമാന ടിക്കറ്റ് അനുവദിച്ചു. അഞ്ചുപേര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കി. ഓപ്പണ്‍ ഹൗസില്‍ അംബാസിഡര്‍ സഞ്ജീവ് അറോറയും ഉദ്യോഗസ്ഥരും തൊഴിലാളികളില്‍ നിന്നും മറ്റും പരാതികള്‍ സ്വീകരിച്ചു. ഖത്തര്‍ അതോറിറ്റികളുമായി ബന്ധപ്പെട്ട് പരാതികളില്‍ സമയബന്ധിതമായി പരിഹാരം കാണുമെന്ന് അംബാസിഡര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!