Section

malabari-logo-mobile

ഖത്തര്‍ ഐ ഡി കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ബാങ്ക് ഇടപാടുകള്‍ക്ക് അധികസമയം അനുവദിച്ചു

HIGHLIGHTS : ദോഹ: രാജ്യത്ത് താമസക്കാരായിട്ടുള്ളവര്‍ക്ക് ഖത്തര്‍ ഐ ഡി കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ബാങ്ക് ഇടപാടുകള്‍ നടത്താന്‍ 90 ദിവസത്തെ അധികസമയം കൂടി അനുവദി...

ദോഹ: രാജ്യത്ത് താമസക്കാരായിട്ടുള്ളവര്‍ക്ക് ഖത്തര്‍ ഐ ഡി കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ബാങ്ക് ഇടപാടുകള്‍ നടത്താന്‍ 90 ദിവസത്തെ അധികസമയം കൂടി അനുവദിച്ചു.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ്(ക്യു സി ബി) ഈ പുതിയ നയം പ്രഖ്യാപിച്ചത്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ കീഴിലുള്ള എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും പുതിയ പ്രഖ്യാപനം ബാധകമാണ്. ഖത്തര്‍ ഐ ഡിയുടെ കാലാവധി കഴിയുന്ന പ്രവാസികള്‍ക്ക് ക്യു സി ബി യുടെ കീഴിലെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പണം അയക്കുന്നത് ഉള്‍പ്പെടെയുള്ള ബാങ്ക് ഇടപാടുകള്‍ക്കാണ് 90 ദിവസത്തെ അധികസമയം നല്‍കിയത്.

sameeksha-malabarinews

രാജ്യത്തെ പ്രവാസികളുടെ ബാങ്കിങ് ഇടപാടുകള്‍ ലഘൂകരിക്കുകയും മികച്ച സാമ്പത്തിക ഇടപാടുകള്‍ക്ക് ഗാരന്റി ഉറപ്പാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യമെന്ന് ക്യു സി ബി പ്രസ്താവനയില്‍ വ്യകതമാക്കി. ആഭ്യന്തരമന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട് വകുപ്പാണ് 90 ദിവസത്തെ അധിക കാലാവധി നിശ്ചയിച്ചത്. ഇവയില്‍ രാജ്യത്തെ ഒട്ടുമിക്ക ധനകാര്യസ്ഥാപനങ്ങള്‍ക്കും ക്യുസിബിയുടെ നോട്ടീസ് ലഭിച്ചുകഴിഞ്ഞു. കമ്പനിയിലെ തൊഴിലാളികള്‍ക്ക് അടിയന്തരമായി പുതിയ അക്കൗണ്ട് തുറക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റൊരു ദിവസം ഇതിനായി നല്‍കണമെന്ന നിര്‍ദേശവും ക്യു സി ബി അധികൃതര്‍ നല്‍കിയിട്ടുണ്ട്.

വിസാകാലവധി കഴിഞ്ഞിട്ടും വായ്പ ഉള്‍പ്പെടെയുള്ള ബാങ്ക് ഇടപാടുകള്‍പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് ക്യു സി ബി യുടെ പ്രഖ്യാപനം വളരെ ആശ്വാസകരമാണ്. നിലവില്‍ ഖത്തര്‍ ഐഡിയുടെ കാലാവധി കഴിഞ്ഞാലും രാജ്യത്ത് 90 ദിവസം അധികം താമസിക്കാനുള്ള അനുമതിയുണ്ട്. 90 ദിവസം അധികമായി ബാങ്ക് ഇടപാടുകള്‍ക്കൂടി അനുമതി നല്‍കിയതോടെ രാജ്യത്തെ ബാങ്കുകളുമായി പ്രവാസികളുടെ ഇടപാടുകള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലുള്ള സര്‍കാകരിന്റെ നില്പാടാണ് പ്രതിഫലിക്കുന്നത്. 90 ദിവസം അധികം സമയം ലഭിക്കുന്നതോടെ സാധാരണക്കാരായ പ്രവാസിയെ സംബന്ധിച്ച് വായ്പ തിരിച്ചടയ്ക്കാനും മറ്റ് ഇടപാടുകള്‍ തീര്‍ക്കാനുമുള്ള സാവധാനമാണ് നല്‍കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!