Section

malabari-logo-mobile

യു എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഖത്തറിന് വീണ്ടും അംഗത്വം

HIGHLIGHTS : ദോഹ: യു എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഖത്തറിന് വീണ്ടും അംഗത്വം. ഏഷ്യാ പസഫിക് റീജിയണില്‍ തായ്‌ലന്റിനെ ആറു വോട്ടിന് പിന്തള്ളിയാണ് ഖത്തര്‍ അംഗത്വം നേട...

Doha-Qatarദോഹ: യു എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഖത്തറിന് വീണ്ടും അംഗത്വം. ഏഷ്യാ പസഫിക് റീജിയണില്‍ തായ്‌ലന്റിനെ ആറു വോട്ടിന് പിന്തള്ളിയാണ് ഖത്തര്‍ അംഗത്വം നേടിയത്. മൂന്നുവര്‍ഷമാണ് അംഗത്വകാലാവധി. ആകെ 467 അംഗരാജ്യങ്ങളുള്ള യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ മൂന്നാംതവണയാണ് ഖത്തര്‍ അംഗത്വം നേടുന്നത്. ലോകത്തൊട്ടാകെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി 2006ലാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സില്‍ രൂപീകരിച്ചത്.  അവസാനമായി 2010-13 കാലയളവിലാണ് ഖത്തര്‍ അംഗത്വം നേടിയത്. ഏഷ്യാ പസഫിക് മേഖലയില്‍ ഖത്തര്‍ ഉള്‍പ്പടെ നാലു രാജ്യങ്ങള്‍ക്ക് അംഗത്വം ലഭിച്ചു. 193 രാജ്യങ്ങള്‍ ഉള്‍പ്പെട്ട യു എന്‍ ജനറല്‍ അസംബ്ലിയില്‍ 142 വോട്ട് നേടിയാണ് ഖത്തര്‍ അംഗത്വം സ്വന്തമാക്കിയത്. 162 വോട്ട് നേടി ഇന്ത്യയും 152 വോട്ട് നേടി ഇന്തോനേഷ്യയും 149 വോട്ട് നേടി ബംഗ്ലാദേശും അംഗത്വം നേടി. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ബഹുമാനിക്കുന്നതിലും ഖത്തര്‍ സ്വീകരിക്കുന്ന വിശാലമായ താത്പര്യമാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഫിഫ 2022 ലോകകപ്പ് മുന്‍നിര്‍ത്തി ഖത്തറില്‍ നടക്കുന്ന വന്‍തോതിലുള്ള അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുമെന്ന് ഖത്തര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. പ്രവാസി തൊഴിലാളികളുടെ മനുഷ്യാവകാശപ്രശ്‌നങ്ങളില്‍ പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
മനുഷ്യാവകശാപ്രശ്‌നങ്ങളില്‍ ഖത്തറിന്റെ അന്തസ്സ് നിലനിര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ക്രൂരവും മനുഷ്യത്വരഹിതവും തരംതാഴ്ത്തല്‍ സമീപനവും ക്രൂരമായ ശിക്ഷാ വിധികളും ഖത്തറിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന്് മനുഷ്യാവകാശവുമായി ബന്ധപ്പെട്ട യു എന്‍ സെഷനില്‍ ഖത്തര്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. മനുഷ്യാവകാശവും മൗലികസ്വാതന്ത്ര്യവും സംരക്ഷിക്കുന്നിലും ബഹുമാനിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും മനുഷ്യാവകാശ കൗണ്‍സിലിന്  പ്രധാനപ്പെട്ട പങ്കുണ്ടെന്ന് ഖത്തര്‍. സമ്മര്‍ദ്ദങ്ങളും അസ്ഥിരതയുമാണ് ലോകം ഇന്നു നേരിടുന്ന ദുരന്തസമാനമായ സാഹചര്യങ്ങള്‍ക്കും രാഷ്ട്രീയവും ബൗദ്ധികവുമായ രൂപപരിണാമങ്ങള്‍ക്കും കാരണം. പല രാജ്യങ്ങളിലും മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുകയാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. മൂല്യങ്ങളുടെയും തത്വങ്ങളുടെയും പുനസ്ഥാപനമുണ്ടാകണം.  മനുഷ്യാവകാശ കൗണ്‍സിലിന്റെ ഇടപെടല്‍ ഇക്കാര്യങ്ങളില്‍ സജീവമായുണ്ടാകണമെന്നതാണ് ഖത്തര്‍ നിലപാട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!