ഖത്തറില്‍ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയാല്‍ ഒരു മില്യന്‍ റിയാല്‍ പിഴയും തടവും

Story dated:Sunday April 9th, 2017,01 22:pm

ദോഹ: രാജ്യത്ത് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയാല്‍ കനത്ത പിഴയും തടവും അനുഭവിക്കേണ്ടി വരും. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഒരു മില്യന്‍ റിയാല്‍ വരെ പിഴ ചുമത്തപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അക്കൗണ്ട് നമ്പറുകൾ, ഐഡി കാർഡ് നമ്പർ ബാങ്ക് വിവരങ്ങൾ, ടെലിഫോൺ നമ്പറുകൾ, മറ്റ് വ്യക്തിയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ ഒരു കാരണവശാലും മറ്റൊരാൾക്ക് കൈമാറാൻ ഒരാൾക്കും അവകാശമില്ലെന്ന് പ്രമുഖ അഭിഭാഷകൻ അലി അൽദാഹിരി വ്യക്തമാക്കി.

വിവരങ്ങൾ ശേഖരിക്കുമ്പോൾ വേണ്ട മുൻകരുതൽ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അഞ്ച് മില്യൻ റിയാൽ വരെ പിഴ ചുമത്താവുന്നതാണ് പ്രമുഖ അഭിഭാഷക മുന അൽമുത്വവ്വഅ വ്യക്തമാക്കി.അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും അവർ അറിയിച്ചു. ഓൺലൈൻ പർച്ചേസിംഗ് വ്യാപകമായ വർത്തമാന കാലത്ത് ക്രഡിറ്റ് കാർഡ് വിവരങ്ങൾ അതി സൂക്ഷ്മമായി വേണം ബന്ധപ്പെട്ടവർ കൈകാര്യം ചെയ്യാൻ.

ഏതൊരാൾക്കും തങ്ങളുടെ വ്യക്തി വിവരം ചോർന്ന് എന്ന് ബോധ്യമായാൽ നീതി പീഢത്തെ സമീപിക്കാനും പരാതി സമർപ്പിക്കാനും കഴിയുന്നതാണ്.
ഡാറ്റ എൻട്രി കേന്ദ്രങ്ങളിൽ തൊഴിലെടുക്കുന്നവർ ഇത്തരം വിഷയങ്ങൾ കൂടുതൽ ശ്രദ്ധയോടെ വേണം കൈകകാര്യം ചെയ്യാനെന്ന് മുന അൽമുത്വവ്വഅ വ്യക്തമാക്കി.