Section

malabari-logo-mobile

ഖത്തറില്‍ താമസ വാടക കരാര്‍ റജിസ്റ്റര്‍ ചെയ്യണം

HIGHLIGHTS : ദോഹ: രാജ്യത്ത് കെട്ടിടം, ഭൂമി തുടങ്ങിയവ വാടകയ്ക്ക് നല്‍ക്കുന്ന അവസരത്തില്‍ അവ രജിസ്റ്റര്‍ ചെയ്തിരിക്കണം. വസ്തു വാടകയ്ക്കു നല്‍കുന്നത് സംബന്ധിച്ചുള്...

ദോഹ: രാജ്യത്ത് കെട്ടിടം, ഭൂമി തുടങ്ങിയവ വാടകയ്ക്ക് നല്‍ക്കുന്ന അവസരത്തില്‍ അവ രജിസ്റ്റര്‍ ചെയ്തിരിക്കണം. വസ്തു വാടകയ്ക്കു നല്‍കുന്നത് സംബന്ധിച്ചുള്ള 2008 ലെ നാലാം നിയമവും സിവില്‍ നിയമത്തിലെ (2004 ലെ 22 ാം നമ്പര്‍ നിയമം) 582 മുതല്‍ 669 വകുപ്പുകളില്‍ പരാമര്‍ശിക്കുന്ന വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്. ഒരുമാസത്തിലധികം വാടക കാലവധിയുള്ള പാര്‍പ്പിടം , വാണിജ്യ വ്യവസായിക ആവശ്യങ്ങള്‍ക്ക് അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുവകകള്‍ എന്നിവയ്ക്കു നിലവിലെ വാടക നിയമം ബാധകമാണ്.

അതെസമയം പൊതു സ്വത്ത്, കൃഷി ഭൂമി, ഒഴിഞ്ഞ് കിടക്കുന്ന ഭൂമി, വ്യവസായ മേഖലകള്‍, ടൂറിസ്റ്റ് താമസം, ജീവനക്കാര്‍ക്കുവേണ്ടി കമ്പനിയോ സര്‍ക്കാരോ നില്‍കിയിട്ടുള്ള താമസ സൗകര്യം എന്നിവ നിലവിലെ നിയമത്തിന് കീഴില്‍ വരില്ല.

sameeksha-malabarinews

വാടക നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം വാടകയ്ക്ക് നല്‍കുമ്പോള്‍ രേഖാമൂലം ഒരു കരാര്‍ എഴുതി അത് റിയല്‍ എസ്‌റ്റേറ്റ് ലീസ് റജിസ്ട്രാര്‍ ഓഫീസര്‍ റജിസ്റ്റര്‍ ചെയ്യണം. കാരാര്‍ എഴുതി റജിസ്റ്റര്‍ ചെയ്യേണ്ടതു വസ്തു വാടകയ്ക്കു നല്‍കുന്ന വ്യക്തിയുടെ ഉത്തരവാദിത്വമാണ്.

നിലവിലെ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി വരുത്തുന്നതിനു മന്ത്രിസഭ നടപടി സ്വീകരിച്ചിട്ടുണ്ട്.  ഭേദഗതിപ്രകാരം വാടക കരാറിൽ ഇരുപാർട്ടികളുടെയും പേര്, പൗരത്വം, വിലാസം, പാർട്ടികളുടെ പ്രതിനിധിയുടെ  വിവരങ്ങൾ, വാടക കാലാവധി, വാടക തുക, പണമടയ്ക്കുന്നതു സംബന്ധിച്ചുള്ള നിബന്ധനകൾ, വാടകയ്ക്ക് എടുക്കുന്നതിനുള്ള ആവശ്യം, ഇരുപാർട്ടികളും സമ്മതിച്ച മറ്റു നിബന്ധനകൾ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.  വാടക കരാർ ഒപ്പിട്ട് 60 ദിവസങ്ങൾക്കുള്ളിൽ വാടകയ്ക്കു നൽകുന്ന വ്യക്തി നിർദിഷ്ട ഫീസ് നൽകി റിയൽ എസ്റ്റേറ്റ് ലീസ് റജിസ്ട്രേഷൻ ഓഫിസിൽ വാടക കരാർ റജിസ്റ്റർ ചെയ്തിരിക്കണം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!