ഖത്തറില്‍ ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്; കാലാവധി കഴിഞ്ഞ ഭക്ഷണം പിടികൂടി

ദോഹ: രാജ്യത്ത് ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന. അല്‍സദ്ദിലെ ഹോട്ടലില്‍ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്ന പഴകിയ പച്ചക്കറികളും പഴങ്ങളും പിടിച്ചെടുത്തു. ഇറച്ചിയുള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ ശീതീകരിക്കാതെ സൂക്ഷിച്ചിരിക്കുന്നതും കണ്ടെത്തി.

കാലാവധി കഴിഞ്ഞ ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിച്ചതിന് മറ്റൊരു റസ്റ്റോറന്റിനു നേരെയും നടപടിയെടുത്തു. ഓള്‍ഡ് എയര്‍പോര്‍ട്ട് പ്രദേശത്തു കാലാവധികഴിഞ്ഞ ഭക്ഷ്യസാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു പിടിച്ചെടുത്തു.

വൃത്തിഹീനമായി ഭക്ഷണം പിടിച്ചെടുത്ത എല്ലാ സ്ഥാപനങ്ങള്‍ക്കെതിരെയും ഭക്ഷ്യനിയമപ്രകാരം കേസെടുത്തു.