ഖത്തറില്‍ ഇന്ന്‌ ചൂട്‌ കൂടും; കനത്ത കാറ്റിനും സാധ്യത

Untitled-1 copyദോഹ: രാജ്യത്ത്‌ ഇന്ന്‌ കനത്ത ചൂടിനൊപ്പം ശകതമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്‌. ഉച്ചയോടെയായിരിക്കും ചുടുകാറ്റു വീശുക. സൂര്യതാപം അല്‍ ഖോറിലായിരിക്കും ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക.

47 ഡിഗ്രി സെല്‍ഷ്യസായിരിക്കും ചൂട്‌. ദോഹയുള്‍പ്പെടെ രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ 45 ഡിഗ്രിയായിരിക്കും ചൂട്‌. കടലില്‍ ശക്തമായ കാറ്റ്‌ വീശും. വേഗത മണിക്കൂറില്‍ 44 കിലോമീറ്റര്‍ വരെ ആയിരിക്കും. ഇത്‌ ചൂടിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.

ഇന്നലെ ശീഹാനിയ്യയിലാണ്‌ രാജ്യത്തെ ഉയര്‍ന്ന ചൂട്‌(46 ഡിഗ്രി) റിപ്പോട്ട്‌ ചെയ്യപ്പെട്ടത്‌. ബത്‌ന, തുറയ്‌ന എന്നിവിടങ്ങളിലും ശക്തമായ ചൂടാണ്‌ അനുഭവപ്പെട്ടത്‌.