ഖത്തറില്‍ ശമനമില്ലാതെ ചൂട്‌; ഉച്ചനേര വിശ്രമം തുടരുന്നു

untitled-1-copyദോഹ: ഖത്തറില്‍ ശമനമില്ലാതെ ചൂട്‌ തുടരുന്ന സാഹചര്യത്തില്‍ നഗരങ്ങളിലുള്ള നിര്‍മ്മാണ കമ്പനികള്‍ ഉച്ചനേരത്തെ ഇടവേള തുടരാന്‍ തീരുമാനിച്ചു. ഔദ്യോഗികമായി ഉച്ചനേരത്തെ ഇടവേളയുടെ കാലാവധി അവസാനിപ്പിച്ചിരിക്കുകയാണ്‌. എന്നാല്‍ കടുത്ത ചൂടിനെ തുടര്‍ന്ന്‌ തൊഴിലാളികളുടെ ആരോഗ്യത്തെ സംരക്ഷിക്കാനായി വിശ്രമം തുടരാനാണ്‌ കമ്പനിയുടെ തീരുമാനം.

തൊഴിലാളികളുടെ ആവശ്യപ്രകാരമാണ്‌ ഇടവേള വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ്‌ 31 വരെയാണ്‌ ഉച്ചനേരത്ത്‌ ഇടവേള പ്രഖ്യാപിച്ചിരുന്നത്‌. നിയമം ലംഘിച്ച അറുപത്‌ നിര്‍മ്മാണ കേന്ദ്രങ്ങള്‍ അധികൃതര്‍ ഇടപെട്ട്‌ നിര്‍ത്തിച്ചു.

വീണ്ടും നിയമം ലംഘിക്കുകയാണെങ്കില്‍ ഇത്തരക്കാരുടെ പേര്‌ വിവരങ്ങള്‍ പുറത്ത്‌ വിടുമെന്നും ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്‌. ചില കമ്പനികള്‍ മെയ്‌ മാസം മുതല്‍ തന്നെ ഉച്ചനേരത്ത്‌ ഇടവേള നല്‍കുന്നുണ്ട്‌.

Related Articles