Section

malabari-logo-mobile

ഖത്തറില്‍ അടുത്ത രണ്ടു ദിവസം കനത്ത ചൂടും ഉഷ്‌ണക്കാറ്റും

HIGHLIGHTS : ദോഹ: ഖത്തറില്‍ അടുത്ത രണ്ടുദിവസം ശക്തമായ ചൂടനുഭവപ്പെടുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. ഉഷ്‌ണക്കാറ്റ്‌ അടിക്കാന്‍ സാധ്യതയു...

Untitled-1 copyദോഹ: ഖത്തറില്‍ അടുത്ത രണ്ടുദിവസം ശക്തമായ ചൂടനുഭവപ്പെടുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. ഉഷ്‌ണക്കാറ്റ്‌ അടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുന്നവര്‍ ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്‌. നിലവിലുള്ള താപനിലയേക്കാല്‍ മൂന്ന്‌ നാല്‌ ഡി്‌ഗ്രി സെല്‍ഷ്യസ്‌ വരെ ചൂട്‌ കൂടിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നു മുതല്‍ ചൊവ്വാഴ്‌ച വരെ പകല്‍ സമയങ്ങളിലായിരിക്കും താപനില ഉയരുക. അന്തരീക്ഷ മര്‍ദ്ദം ഉയരുന്നതാണ്‌ കാലാവസ്ഥാ വ്യതിയാത്തിനു കാരണമായി പറയുന്നത്‌. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ 38 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ ചൂട്‌ കാറ്റ്‌ വീശാനും സാധ്യതയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. കടലില്‍ പോകുന്നവര്‍ കാറ്റിനെ കരുതിയിരിക്കണമെന്നും പുറത്തിറങ്ങുന്നവര്‍ നേരിട്ട്‌ സൂര്യപ്രകാശം ഏല്‍ക്കുന്നത്‌ ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

sameeksha-malabarinews

രാജ്യത്തിന്റെ ദക്ഷിണ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 48 ഡിഗ്രി വരെ ചൂട്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. വീടിന്റെയും ഓഫീസുകളുടെയും വാതിലുകളും ജനാലകളും അടച്ചിടുക, വായും മൂക്കും ഉള്‍പ്പെടെ ഇടക്കിടെ മുഖം കഴുകുക, കണ്ണുകള്‍ ശക്തമായി തിരുമ്മുന്നത്‌ ഒഴിവാക്കുക, ശാരീരികമായ അസ്വസ്ഥതതകള്‍ അനുഭവപ്പെടുമ്പോള്‍ ചികിത്സ തേടുക തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങളും കാലാവസ്ഥാ കേന്ദ്രം നല്‍കിയിട്ടുണ്ട്‌.

റോഡുകളില്‍ വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ട്‌. ഈ അപകട സാധ്യത കണക്കിലെടുത്ത്‌ കാലപ്പഴക്കം വന്നതും തേയ്‌മാനം വന്നതുമായ ടയറുകള്‍ ഒരു കാരണവശാലും വാഹനങ്ങളില്‍ ഉപയോഗിക്കരുകതെന്നും അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!