Section

malabari-logo-mobile

ഭീകരബന്ധം ;ഖത്തറിനെതിരെ കടുത്ത നടപടിയുമായി 4 അറബ് രാജ്യങ്ങള്‍

HIGHLIGHTS : ദുബായ്: ഖത്തര്‍ ഭീകരരെ സഹായിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഖത്തറിനെതിരെ നാല് അറബ് രാജ്യങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരി...

ദുബായ്: ഖത്തര്‍ ഭീകരരെ സഹായിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഖത്തറിനെതിരെ നാല് അറബ് രാജ്യങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. സൗദി, യുഎജ, ബഹ്‌റിന്‍, ഈജിപ്റ്റ് തുടങ്ങയി രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചിരിക്കുന്നത്. ഇതോടെ രാജ്യവുമായുള്ള സിപോര്‍ട്-എയര്‍പോര്‍ട്ട് ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുകയാണ്. കൂടാതെ കരമാര്‍ഗമുള്ള അതിര്‍ത്തികളും അടച്ചു. യുഎഇയും വിമാനകമ്പനിയായ എമിറേറ്റ്‌സ് ഖത്തര്‍ സര്‍വീസ് നിര്‍ത്തലാക്കിയിരിക്കുകയാണ്.

ഭീകര സംഘടനകളായ മുസ്ലിം ബ്രദര്‍ഹുഡ്, ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ എന്നിവയടക്കമുള്ളവയ്ക്ക് പണവും മറ്റു സഹായങ്ങളും ഖത്തര്‍ ഭരണകൂടം നല്‍കുന്നുണ്ടെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അറബ് രാജ്യങ്ങളുടെ ഈ നടപടി. അറബ്പ്രദേശങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്.

sameeksha-malabarinews

തങ്ങളുടെ രാഷ്ട്രങ്ങളെ ഭീകരവാദത്തില്‍ നിന്ന് സംരക്ഷിക്കാനായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് സൗദി അറിയിച്ചു. അതെസമയം ഖത്തര്‍ പൗരന്‍മാര്‍ക്ക് രാജ്യം വിട്ട് പോകാനായി രണ്ടാഴ്ചത്തെ സമയപരിധിയും നാല് രാജ്യങ്ങളും അനുവദിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ ഖത്തര്‍ നയതന്ത്ര പ്രതിനിധികളോട് രാജ്യം വിട്ട് പോകാനും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഡബ്ല്യു എ എം ആണ് നയതന്ത്രബന്ധം വിച്ഛേദിച്ച വിവരം അറിയിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!